മോദി ഭരണത്തിൽ പുരസ്കാരങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിലേക്ക്.. പദ്മ അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു :
അന്യം നിന്നുപോയ നെൽവിത്തുകളുടെ സംരക്ഷകനും ,സൂക്ഷിപ്പുകാരനും, പ്രചാരകനുമായ ചെറുവയൽ രാമൻ,കേരളത്തിലെ ഏറ്റവും പഴക്കമേറിയ കളരിയുടെ ഗുരുക്കളും കളരിയെ പറ്റിയുള്ള അഞ്ചു പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ആർ ഡി എസ് പ്രസാദ് ,പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര പോരാളിയുമായ വി പി അപ്പുക്കുട്ടൻ പൊതുവാൾ എന്നിവർ ഇന്നലെ രാഷ്ട്രപതിയിൽ നിന്ന് പദ്മശ്രീ പുരസ്ക്കാരം ഏറ്റുവാങ്ങുന്നതാണ് ചിത്രത്തിൽ .ഇന്നലെ ..ബുധനാഴ്ച നടന്ന ചടങ്ങിൽ 50 പുരസ്കാരങ്ങൾ വിതരണം ചെയ്തു .ശേഷിച്ചവ പിന്നീട് നൽകും.
Gandhiyan VP Appu kuttan Pothuval
പ്രധാനമന്ത്രി നരേന്ദ്ര മോദി ,ആഭ്യന്തര മന്ത്രി അമിത് ഷാ ,ലോക്സഭാ സ്പീക്കർ ഓം ബിർള മറ്റു കേന്ദ്ര മന്ത്രിമാർ എന്നിവർ സംബന്ധിച്ചു.news desk kaladwani news