വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്ത് – പ്രധാനമന്ത്രി നരേന്ദ്രമോദി

വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്ത് –  പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പൂർണ്ണമായും ഇൻഡ്യയിൽ നിർമ്മിച്ച എഞ്ചിനില്ലാത്ത അതിവേ​ഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ ഫ്ളാ​ഗ് ഓഫ് ചെയ്തു. ഡൽഹി റയിൽവേസ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിനിന്റെ കന്നിയോട്ടം. ഡൽഹി മുതൽ വാരണാസി വരെയുള്ള ട്രെയിനിന്റെ ആദ്യഓട്ടത്തിൽ റയിൽവേമന്ത്രി പിയൂഷ് ​ഗോയലും റയിൽവേ ബോർഡ് അം​ഗങ്ങളും പങ്കുചേർന്നു.

ഈ ട്രെയിനിന്റെ നിർമ്മാണ ഡിസൈൻ മേഖലകളിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രധാനമന്ത്രി കൃതജ്ഞ രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ. ഭരണകാലത്ത് റയിൽവേയ്ക്കുണ്ടായ നേട്ടങ്ങളെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

16 എ.സി കോച്ചുകളുള്ള ഇതിലെ രണ്ടെണ്ണം എക്സിക്യൂട്ടീവ് ക്ലാസാണ്. 1128 യാത്രക്കാർക്ക് യാത്രചെയ്യാം. ഡൽഹി മുതൽ വാരണാസി വരെയുള്ള ആകെ യാത്രാ സമയം 9 മണിക്കൂർ 45 മിനിട്ടായി ചുരുങ്ങും.

ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ – മേക്ക് ഇൻഇൻഡ്യാ പദ്ധതിയുടെ ഭാ​ഗമായാണ് ഇതിലെ നിർമ്മാണം. മണിക്കൂറിൽ 160 കി.മിയാണ് ഇതിന്റെ വേ​ഗത.

ഓരോ കോച്ചിന്റെയും അടിഭാ​ഗത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാ​ക്ഷൻ മോട്ടോറുകളാണ് എഞ്ചിനില്ലാ ട്രെയിനിന് പ്രവർത്തന ശേഷി നൽകുന്നതെന്നതാണ് ട്രെയിനിന്റെ പ്രധാന പ്രത്യേകത.