അവരും മനുഷ്യരാണ് … പോലീസിനെതിരെ വാളെടുക്കുന്നവരോട്:
രാഷ്ട്രീയ/മതനേതാക്കളെയും, തക്കം പാർത്ത് സന്നദ്ധ പ്രവർത്തകരെന്ന പേരിൽ ഇറങ്ങുന്ന സാമൂഹ്യവിരുദ്ധരെയും ഒഴിച്ച് നിർത്തിയാൽ പോലീസ് നിലപാട് ശരിയല്ലെന്ന് പറയാനാകില്ല…!
കൊറോണ വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിലായിരിക്കെ… അതിനെ കണക്കിലെടുക്കാതെ ഒരു വിഭാഗം ആൾക്കാർ സമൂഹ മധ്യത്തിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് പോലീസിനെതിരെയുള്ള അതിക്രമ പരാതികൾക്കിടയാക്കുന്നത് .കൊറോണയെ നേരിടാൻ മറ്റു മരുന്നുകളോ ഉപാധികളോ വേറെയില്ലാത്തതിനാൽ … ഉള്ള ഏകമാർഗം സാമൂഹ്യ അകലം പാലിക്കുകയെന്നതാണ്. അത് നമ്മളെല്ലാം ചേർന്ന് നടപ്പാക്കിയാൽ പോലീസിന്റെ പ്രശ്നമേ ഇവിടെ ഉണ്ടാകുന്നില്ല ..ഒരു ചെറിയ കാര്യം മുതൽ വലിയ സംഗതി വരെയെടുത്താൽ നമ്മൾ അതിലെല്ലാം രണ്ടുപക്ഷമായി നിൽക്കുന്നതാണ് ഇതിനെല്ലാം കാരണമാകുന്നത്. നമുക്കിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാം, വിവിധ ചിന്താഗതികൾ ഉണ്ടായേക്കാം. ഇവിടെ കൊറോണ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് മനുഷ്യ രാശിയുടെ നിലനിൽപ്പാണ് എന്നിരിക്കെ മതവും ജാതിയും രാഷ്ട്രീയവും നേതാവ് കളിയും കൂടിയാകുമ്പോൾ , അതും പോരാഞ്ജ് രോഗികളെ കടത്തിക്കൊണ്ട് പോവുക, ഒളിച്ചു പോവുക ,ഗുരുതരമായ രോഗാണുവിനെ പടർത്താനുള്ള ശ്രമം നടത്തുക എന്നിവയൊക്കെ കാട്ടുനീതിയിൽ പോലും കാണാനാവാത്തവയാണ്.
ഇതിനിടയിലാണ് മേൽപ്പറഞ്ഞ കൂട്ടത്തിലൊരു വിഭാഗം സമൂഹത്തിലിറങ്ങി നടന്ന് പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത്.പ്രായപൂർത്തിയാകാത്തവർ പോലും റോഡിൽ സ്കൂട്ടറും കാറുമെടുത്തിറങ്ങി (ആരെങ്കിലും ചോദിച്ചാൽ പാലും പഴവും വാങ്ങാനിറങ്ങിയെന്ന പല്ലവിയും) സാമൂഹ്യ ജനതയെ ശല്യപ്പെടുത്തുമ്പോൾ രാജ്യത്ത് നിയമ സമാധാനം കാത്ത് സൂക്ഷിക്കേണ്ട പോലീസ് ഇതിലിടപെടരുത്..onnum ചോദിക്കരുത് എന്നാണോ…അതോ കുറെ മത.. രാഷ്ട്രീയ നേതാക്കളും,കുറെ പിള്ളാരും സമൂഹത്തിൽ എന്ത് കോപ്രായവും നടത്തട്ടെയെന്നാണോ…?
ഇവിടെ അതല്ലല്ലോ പ്രശ്നം.. പ്രശ്നം പോലീസ് അതിക്രമമാണല്ലോ..!സമൂഹത്തിൽ തോന്നിവാസം കാട്ടുന്നവരെപ്പോലെ തന്നെ പോലീസുകാരും മനുഷ്യരാണ്..മനഃസാക്ഷിയുള്ളവരുമാണ്.. നമ്മെപ്പോലെ കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളുള്ളവരുമാണ് . എന്നാൽ അതിൽ ചിലരുണ്ടായേക്കാം അതിക്രമം കാട്ടുന്നവർ..?. ആതിനുദാഹരണമായി രാജ്യത്തെ ജനങ്ങളെ വീടിനകത്തിരിക്കാൻ എത്ര പറഞ്ഞിട്ടും കേൾക്കാതെ വെളിയിൽ ഇറങ്ങുന്നവർ എത്ര പേരാണ്. കേരളത്തിലെ കാര്യമെടുത്താൽ ഏതാണ്ട് 7000 പേരോളം ഇതുവരെ അറസ്റിലായിട്ടുണ്ടെന്നാണറിവ്. അപ്പോൾ ബാക്കിയുള്ള majority കമ്മ്യൂണിറ്റിയോ… അവർ നിയമം പാലിക്കാൻ ഇഷ്ടപ്പെടുന്നു. നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി… മറിച്ച് നിയമം ലംഖിക്കുന്നവരുടെ നിലപാട് പോലെ തന്നെയാണ് ഒന്നോ രണ്ടോ പോലീസുകാരുടെ അതിക്രമവും എന്ന് പറയേണ്ടി വരുന്നു.അല്ലാതെ ഒരു ചെറുവിഭാഗം കാട്ടിക്കൂട്ടുന്നതെല്ലാം ശരിയുംമറ്റുള്ളവ എല്ലാം അതിക്രമവുമാകുന്നതെങ്ങനെയാണ്…പറയാതെ വയ്യ.
അപ്പോൾ കൊറോണയൊന്നുമല്ല ഇവിടെ പ്രശ്നം…കൊണ്ടാലും ,പറഞ്ഞാലും..അറിയാത്ത മനസ്സിലാക്കാത്ത കുറേയെണ്ണമാണ് നമ്മുടെ പ്രശ്നം.
ലേഖകൻ ഒരു റിട്ട: നേവി ഓഫീസർ കൂടിയാണ്.1971 -ലെ ഇന്ത്യ പാക് യുദ്ധാവസരത്തിൽ കേരളത്തിലും ബ്ലാക്ക് ഔട്ട് ഓർഡർ നിലവിലുണ്ടായിരുന്നെങ്കിലും രാത്രിയിൽ വിളക്കുകൾ അണച്ചിടുന്നതിൽ അന്നും വിമുഖത കാട്ടിയിരുന്നവരാണ് കേരളീയരിൽ ചിലരെങ്കിലും എന്ന് കൂടി ഈയവസരത്തിൽ പറയേണ്ടി വരുന്നു.അവിടെയും കുറേയെണ്ണമായിരുന്നു പ്രശ്നമായിരുന്നത്. അതിനാൽ മറ്റെല്ലാം മാറ്റിനിര്ത്തി നാടിന്റെയും ,ജനങ്ങളുടെയും ,രാജ്യത്തിന്റെയും നല്ല ഭാവിക്കും ഐശ്വര്യത്തിനുമായി അല്പദിവസത്തേയ്ക്കെങ്കിലും കുറ്റവും കുറവും പറയാതെ നമ്മുക്ക് എന്ത്കൊണ്ട് സർക്കാരിനൊപ്പം നിന്നുകൂടാ..Director .Investigation wing of kaladwani