അടിയന്തരാവസ്ഥക്കാലത്തെ അതേ മനോഭാവമാണ് കോൺഗ്രസിനിപ്പോഴും; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി:

അടിയന്തരാവസ്ഥക്കാലത്തെ  അതേ മനോഭാവമാണ് കോൺഗ്രസിനിപ്പോഴും; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി:

അടിയന്തരാവസ്ഥക്കാലത്തെ അതേ മനോഭാവമാണ് കോൺഗ്രസിനിപ്പോഴും; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി:

ജയ്പ്പൂർ : ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു എന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെ ശക്തമായി തിരിച്ചടിച്ച് ബിജെപി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴും ഉള്ളത് എന്ന് ബിജെപി വ്യക്തമാക്കി. കോൺഗ്രസിന്റെ ഉള്ളിലിരിപ്പാണ് ഗെലോട്ട് തുറന്നുപറഞ്ഞതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

www.kaladwaninews.com

“പ്രതിപക്ഷത്തെയും വിയോജിപ്പുകളെയും അടിച്ചമർത്താനാണു കോൺഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് ഗെലോട്ടിന്റെ വാക്കുകൾ. 1975 മുതൽ 1977 വരെയുള്ള 21 മാസക്കാലം രാജ്യത്ത് കരിനിയമം നടപ്പിലാക്കി ജനാധിപത്യത്തെ കൊലപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അന്ന് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പാർട്ടിയെ നിരോധിക്കുമെന്ന് പറയുന്നത് ഇവരുടെ ഏകാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നത്. ജനവിധിയിലൂടെ ബിജെപി തുടർച്ചയായി അധികാരത്തിൽ വരുമ്പോൾ കോൺഗ്രസിന് ജനങ്ങളെ ഭയപ്പെടുത്താനേ സാധിക്കുന്നുള്ളൂ,” എന്നും ബിജെപി പ്രതികരിച്ചു.

വാൽക്കഷണം: വീണ്ടും ഒരടിയന്തിരാവസ്ഥ എങ്ങനെ പ്രഖ്യാപിക്കാം എന്ന ആലോചനയിലാണ് കോൺഗ്രസ് ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത്.പക്ഷെ അധികാരമില്ലല്ലോ? മനസമാധാനം കിട്ടാൻ വേണ്ടി ഇങ്ങനെ എന്തെങ്കിലും പുലമ്പിക്കൊണ്ടിരിക്കും ? kaladwaninews.com, 8921945001.