ചൂലിൽ നിന്നും പാറ്റയിലേക്ക് രൂപാന്തരം; ജനത്തെ കബളിപ്പിച്ച് ദിപ്കെ:
ആപ്പിന്റെ സോഷ്യൽ മീഡിയ തലപ്പത്തുനിന്നും പാറ്റ പാർട്ടി’യിലേക്ക്; അഭിജിത് ദിപ്കെയുടെ ‘ബോസ്റ്റൺ’ അജണ്ടകൾ തുറന്നു കാട്ടപ്പെടുമ്പോൾ! വിറക്കുന്നത് ടൂൾകിറ്റ് സംഘങ്ങൾ!
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്ന ‘കോക്രോച് ജനത പാർട്ടി’ (CJP) എന്ന വിചിത്ര കൂട്ടായ്മയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന തലച്ചോറുകൾ ആരുടേതാണെന്ന് അന്വേഷിച്ചവർക്ക് കൃത്യമായ മറുപടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിർച്വൽ ലോകത്ത് ഇരുന്ന് ഭാരത വിരുദ്ധ അജണ്ടകൾക്ക് ടൂൾകിറ്റ് ചമയ്ക്കുന്ന ഈ ‘അമേരിക്കൻ’ ജർമ്മൻ ബുൾഡോഗിന്റെ…ആം ആദ്മി പാർട്ടി (AAP) ബന്ധങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്!

മനീഷ് സിസോദിയയുടെ വിശ്വസ്തനും ഡൽഹി കലാപത്തിന്റെ പശ്ചാത്തലവും ഉള്ള കോക്രോച് ജനത പാർട്ടിയുടെ പ്രധാന ഉപജ്ഞാതാവായ അഭിജിത് ദിപ്കെ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാവും കെജ്രിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പണ്ട് സിഎഎ (CAA) വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറപിടിച്ച് ഡൽഹിയിൽ കലാപവും അരാജകത്വവും അഴിച്ചുവിട്ട കാലത്ത് ആപ്പിന്റെ (AAP) ഔദ്യോഗിക സോഷ്യൽ മീഡിയ ടീം നിയന്ത്രിച്ചിരുന്ന പ്രധാനികളിൽ ഒരാളായിരുന്നു ഇതേ അഭിജിത് ദിപ്കെ ആരും മറക്കരുത്.
ഡൽഹിയിലെ അടിയൊഴുക്കുകൾക്ക് ശേഷം ഇപ്പോൾ അമേരിക്കയിലെ ബോസ്റ്റണിൽ അതീവ സുരക്ഷിതനായി ഇരുന്നുകൊണ്ടാണ് ഇയാൾ ഇന്ത്യയിലെ അരാജകത്വങ്ങൾക്ക് തിരക്കഥയെഴുതുന്നത്. ജോർജ്ജ് സോറോസ് (Soros Team), സിഐഎ (CIA) തുടങ്ങിയ വിദേശ ലോബികളുടെ അജണ്ടകൾക്കും ഫണ്ടിംഗിനും അനുസരിച്ച് ഇന്ത്യയിലെ ‘Gen-Z’ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനും പൊതുസമാധാനം തകർക്കാനുമാണ് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ പ്രസ്ഥാനങ്ങളിലൂടെയും ഇവർ ശ്രമിക്കുന്നത്.ബോസ്റ്റണിലെ സുഖവാസവും വിദേശ ഫണ്ടിംഗ് ലോബിയും ഇയാളുടെ സഹായത്തിനുണ്ട്.

ഏറ്റവും വിചിത്രമായ കാര്യം, ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഈ രാജ്യദ്രോഹിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് പാകിസ്താനും ബംഗ്ലാദേശും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സും പിന്തുണയും ലഭിക്കുന്നത് നമ്മുടെ ‘പ്രബുദ്ധ’ കേരളത്തിലെ ചില പ്രത്യേക രാഷ്ട്രീയ-സൈബർ ഇടങ്ങളിൽ നിന്നാണ് എന്നതാണ്! രാജ്യത്തിന് പുറത്തിരുന്ന് കല്ലെറിയുന്ന വിദേശ ചാരന്മാർക്ക് ഇവിടെയിരുന്ന് കുടപിടിക്കാൻ ഒരു കൂട്ടം ആളുകൾ എപ്പോഴും തയ്യാറായി നിൽക്കുന്നു എന്നത് അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
കെജ്രിവാളും കൂട്ടരും ഡൽഹിയിൽ പയറ്റിപ്പഴകിയ അതേ പഴയ ഉഡായിപ്പ് തന്ത്രങ്ങൾ പുതിയ കുപ്പിയിലാക്കി ‘കോക്രോച്’ എന്ന പേരിൽ വിപണിയിൽ ഇറക്കിയാൽ അത് തിരിച്ചറിയാനുള്ള ബുദ്ധി ഇന്ത്യൻ ജനതയ്ക്കുണ്ട്. ഡിജിറ്റൽ ലോകത്തെ ഈ ഒളിപ്പോരുകളെയും അരാജകവാദികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഭാരതത്തിന്റെ സുരക്ഷാ ഏജൻസികൾക്ക് കൃത്യമായി അറിയാം!
സോഷ്യൽ മീഡിയയിലെ വ്യാജ അജണ്ടകളെ ജാഗ്രതയോടെ നമുക്ക ഒറ്റക്കെട്ടായി പ്രതിരോധിക്കാം! ഭാരത് മാതാ കീ ജയ്! courtesy: www.kaladwaninews.com.. 8921945001


