ന്യൂ ഇന്ത്യ എന്ന തലക്കെട്ടിൽ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു രാഹുലിന്റെ കളിയാക്കൽ. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നത്. മാത്രമല്ല അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് മറ്റൊരു ട്വീറ്റും ചെയ്യാതെയായിരുന്നു രാഹുലിന്റെ പരിഹാസം.രാഹുലിന്റെ പരിഹാസത്തെ നിശിതമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. നെഗറ്റീവ് ചിന്തകളാണ് കോൺഗ്രസും അതിന്റെ അദ്ധ്യക്ഷനും പരത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം രാഹുലിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നത്. അതെ ഇത് പുതിയ ഇന്ത്യയാണ്. ഈ ഇന്ത്യയിൽ നായ്ക്കൾ പോലും രാഹുലിനേക്കാൾ മിടുക്കരാണ് എന്ന മറുപടിയുമായി പരേഷ് റാവൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.(കടപ്പാട്: ജനം 🙂
വാൽക്കഷണം :വിവരമില്ലാത്തതു കൊണ്ടാണല്ലോ അമേത്തി പുറന്തള്ളിയത്.മലയാളികൾക്ക് ചിന്തയുണ്ടാകുന്നത് ലേറ്റ് ആയിട്ടാണ് .അതുകൊണ്ടാണല്ലോ ജയിക്കാൻ വേണ്ടി ഏത് കുറ്റിചൂൽ നിന്നാലും ജയിക്കുന്നിടത്തു കൊണ്ട് നിറുത്തിയത് .ഇന്നലെ നടന്ന നയപ്രഖ്യാപന വേളയിലും മൊബൈലിൽ കളിക്കുകയായിരുന്നല്ലോ ഈ മാന്യ ദേഹം.എന്താ ചെയ്ക .. സഹിക്കുക അത്ര തന്നെ…സൽബുധ്ധിയുണ്ടാകാൻ പ്രാർത്ഥിക്കാം.