ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മുറിവേല്പ്പിക്കുന്നതില് കാശ്മീരിലെ മുജാഹിദ്ദീനുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആഹ്വാനവുമായി അല്‍ഖ്വായ്ദ തലവന്‍ അയ്മന്-അല്‍-സവാഹിരി. ഭീകര സംഘടനയുടെ വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ജമ്മുകശ്മിരിനെ മറക്കരുതെന്നും വീഡിയോയില്‍ സവാഹിരി ഓര്‍മ്മപ്പെടുത്തുന്നു്.
കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ മുജാഹിദ്ദീനുകള്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ക്കണമെന്നും വീഡിയോയിലൂടെ സവാഹിരി നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ജമ്മുകശ്മീരിനെ മറക്കരുതെന്ന് പറഞ്ഞ സവാഹിരി അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകരവാദ പങ്കാളിത്തത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാകിസ്ഥാന് അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും പാകിസ്ഥാന് സര്‍ക്കാര്‍ മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണെന്നും സവാഹിരി പറഞ്ഞു. കശ്മീരിന്റെ കാര്യത്തില്‍ താലിബാന്റേയും പാകിസ്ഥാന്റേയും നയങ്ങളെ സവാഹിരി താരതമ്യം ചെയ്യുന്നുണ്ട്. മുസ്ലീംങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ മുസ്ലീം പള്ളികളിലോ ആക്രമണം നടത്തരുതെന്ന് വീഡിയോയില്‍ സവാഹിരി ആഹ്വാനം ചെയ്തു.(courtesy:janam)