2-ആം മോഡി സർക്കാർ രാജ്യത്തിന് നൽകിയ സർപ്രൈസ് ഗിഫ്റ്റിൽ അക്ഷാരാർത്ഥത്തിൽ വെട്ടിലായത് ജനങ്ങളെ പറ്റിച്ചു കഴിഞ്ഞിരുന്ന പല പ്രതിപക്ഷ പാർട്ടികളും ആണ്. ഇപ്പോഴാണ് അവരുടെയൊക്കെ യഥാർത്ഥ മുഖം ജനങ്ങൾക്കു കാണാനായത്. ചോറിവിടെയും കൂറവിടെയും എന്ന മട്ടിൽ എത്ര കാലം ഇവർക്കൊക്കെ മുന്നോട് പോകാനാകും എന്ന ചോദ്യമുയരുമ്പോഴാണ് വെള്ളിടിയായി കശ്മീർ വിഭജന ബില്ല് ഇവരുടെയൊക്കെ തലയിൽ വീണു പൊട്ടിയത്.
കോൺഗ്രസിൽ നിന്ന് രാജ്യസഭാവിപ്പു തന്നെ രാജി വെച്ച് കഴിഞ്ഞു. മറ്റൊരു നേതാവ് ദ്വിവേദി ബില്ലിനെ അനുകൂലിച് രംഗത്ത് വന്നു. മുസ്ലിം ലീഗുപോലും ബില്ലിനെ എതിർക്കാതിരുന്നപ്പോഴാണ് നേതൃത്വമില്ലാത്ത കോൺഗ്രസ് പാർട്ടി മുതലക്കണ്ണീരൊഴുക്കുന്നത്. ടി.ഡി.പി-യിലെ ചന്ദ്രബാബു നായിഡു, ആം ആദ്മി പാർട്ടി അധ്യക്ഷൻ കെജ്‌രിവാൾ, ബി.എസ്.പി.അധ്യക്ഷ മായാവതി ടി.ആർ.എസ്, എ.ഐ.ഡി.എം.കെ തുടങ്ങിയ നിരവധി പാർട്ടികൾ ആർട്ടിക്കിൾ റദ്ദുചെയ്തതിനെ അനുകൂലിച്ചു രംഗത്ത് വന്നിട്ടുണ്ട്.
ഇത് ഇന്ത്യയെന്ന സാധാരണക്കാരന്റെ രാജ്യമാണ്. കാവലാൾ ശക്തനാണ്.അതിനാൽ രാജ്യവും ശക്തമായിരിക്കുന്നു.