മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ:

മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ:

മഹാപ്രളയത്തിന്റെ നാശ നഷ്ട കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടു:

 

പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് വേണ്ടതെന്നാണ് സദാനന്ദ ഗൌഡയുടെ പ്രതികരണം. സദാനന്ദ ഗൌഡയെ ഉദ്ധരിച്ച്‌ മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാപ്രളയത്തിന്റെ നാശ നഷ്ട കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടു എന്നും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ആരോപിച്ചു. . പ്രളയത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും എന്തെല്ലാം നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും വേണ്ടതാണെന്നും ഗൌഡ ചൂണ്ടിക്കാണിച്ചു.(കടപ്പാട്..ഈസ്റ്റ് കോസ്ററ് ഡെയിലി)