തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഭീഷണി ഉണ്ടാകാനിടയുള്ള സാഹചര്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.
ശബരിമല കാനന ക്ഷേത്രമായതിനാലും ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാലും കമ്മ്യൂണിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കൂടുതലാണ്. ഡോളിയില്‍ വരുന്നവരെയും കാക്കി പാന്റ് ധരിച്ച് വരുന്നവരെയും നിരീക്ഷിക്കണമെന്നും സ്വാമി അയ്യപ്പന് റോഡ് വഴി സന്നിദ്ധാനത്തേക്ക് കൊണ്ടുപോകുന്ന സാധന സാമഗ്രികള്‍ പരിശോധിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശ തീര്‍ത്ഥാടകരുടെ വിവര ശേഖരണം നടത്തണം, പുല്ലുമേട്ടില്‍ പട്രോളിംഗ് ശക്തമാക്കണം, സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉറപ്പാക്കണം എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബിനാണ് നാല് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നവംബര്‍ 16നാണ് നട തുറക്കുന്നത്. 27നാണ് മണ്ഡലപൂജ. മണ്ഡലപൂജക്ക് ശേഷം ഡിസംബര്‍ 27ന് നട അടക്കും. 30ന് വീണ്ടും നട തുറക്കും. മകര വിളക്ക് പൂജകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നാണ് ശബരിമല നട അടക്കുക.courtesy..Janam: