ലക്നൗ: അയോധ്യ വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്മാര്. ഒവൈസി സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളുടെ കാര്യത്തില്‍ ഇടപെടണ്ടെന്നും വ്യക്തമാക്കി ടന്സീം-ഇ-ഉലെമ ഇസ്ലാം രംഗത്തെത്തി.ഒവൈസി മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ഇതിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസാരിച്ച ഒവൈസി കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നത്. ടന്സീം-ഇ-ഉലെമ ചെയര്മാന് മൗലാന ഷാബുദ്ദീന്‍ റസ്വി പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അയോധ്യയില്‍ 5 ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലീങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുസ്ലീം മത വിഭാഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ മുസ്ലീങ്ങള്‍ അംഗീകരിക്കുമ്പോള്‍ ഒവൈസി മാത്രം എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മൗലാന ഷാബുദ്ദീന്‍ റസ്വി കൂട്ടിച്ചേര്‍ത്തു.courtesy.Janam