മംഗളൂരു : മംഗളൂരുവിൽ വ്യാജമാദ്ധ്യമ പ്രവർത്തകരെ പൊലീസ് പിടികൂടിയെന്ന വാർത്ത ആദ്യം കൊടുത്തത് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവർണ ന്യൂസ്. അൻപത് വ്യാജമാദ്ധ്യമ പ്രവർത്തകരെ പിടികൂടിയെന്ന വാർത്ത ബ്രേക്കിംഗ് ന്യൂസായാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനൽ പിറത്ത് വിട്ടത്.
ജനം ടിവി വ്യാജവാർത്ത കൊടുത്തുവെന്ന് മലയാളത്തിലെ ചില ചാനലുകൾ ആരോപിച്ചിരുന്നു. ജാമിയ മില്ല്യയിൽ വിദ്യാർത്ഥികളെ പൊലീസ് വെടിവെച്ചു കൊന്നു എന്ന് വ്യാജ വാർത്ത കൊടുത്ത ചാനലാണ് ജനം ടിവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ജനം ടിവിക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളുമായി രാഷ്ട്രീയ പക്ഷപാതിത്വമുള്ള ചില മാദ്ധ്യമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
അതേസമയം കൊടുത്ത വാർത്ത കർണാടകയിലെ പ്രാദേശിക മാദ്ധ്യമങ്ങളിൽ വന്നതാണെന്ന് വ്യക്തമാക്കി ജനം ടിവി രംഗത്തെത്തിയിരുന്നു. മറ്റ് ചാനലുകൾ കൊടുക്കാൻ മടിക്കുന്ന വാർത്ത ജനം ടിവി നൽകുമെന്നും സത്യസന്ധമല്ലാത്ത ഒരു വാർത്തയും കൊടുത്തിട്ടില്ലെന്നും ജനം ടിവി എഡിറ്റോറിയൽ ടീം വ്യക്തമാക്കി.എന്തുവന്നാലും കിടക്കപ്പൊറുതി ഇല്ലാത്തത് ജനം ടീവി ക്കാണല്ലോ.സത്യം സത്യമായി പങ്കു വെക്കുന്ന ജനം ടീവി അനുമോദനമർഹിക്കുന്നു.