ഡൽഹി കലാപം…കൊല്ലപ്പെട്ടവരിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരും ഉണ്ടെന്നുള്ള യാഥാർഥ്യം മറക്കാനാകുമോ …?

ഡൽഹി കലാപം…കൊല്ലപ്പെട്ടവരിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരും ഉണ്ടെന്നുള്ള യാഥാർഥ്യം മറക്കാനാകുമോ …?

ഡൽഹി കലാപം…കൊല്ലപ്പെട്ടവരിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരും ഉണ്ടെന്നുള്ള യാഥാർഥ്യം മറക്കാനാകുമോ …?

 

കലാപകാരികള്‍ വധിച്ച രത്തൻ ലാലിനും, അങ്കിത് ശര്‍മ്മയ്ക്കും കുടുംബം ഉണ്ട്” അതൊന്നും എന്ത്കൊണ്ട് മലയാള മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയാകുന്നില്ലെന്നും ചോദ്യമുയരുന്നു.

ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അദ്ദേഹത്തെ കലാപകാരികള്‍ 400 തവണയില്‍ അധികം കുത്തി എന്നാണ്. അക്രമികള്‍ ശരീരത്തിന്റെ ഒരു ഭാഗം പോലും വെറുതെ വിട്ടില്ല.നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ആ മനുഷ്യനെ കുത്തികൊണ്ടിരുന്നു. കുടല്‍മാല മുറിച്ചു കളഞ്ഞു.മനുഷ്യത്വ രഹിതമായ ക്രൂരതയെ കുറിച്ച് പറയ്യാൻ വാക്കുകളില്ലത്രേ..?പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത് അവരുടെ ജീവിതത്തില്‍ ഇതുപോലെ വികൃതമാക്കപ്പെട്ട ഒരു മൃതദേഹം കണ്ടിട്ടില്ല എന്നാണ്.പോലീസ് ഓഫീസർ രത്തൻ ലാലിന്റേതാകട്ടെ നേരെ വെടിയുതിർക്കുകയായിരുന്നു.

ഇവിടെയാണ് ചില കള്ളക്കളികൾ പൊതുസമൂഹം കാണുന്നത്…ഒരു വിഭാഗത്തിന്റെ മാത്രം വിങ്ങലുകള്‍ എട്ടുകോളം വര്‍ത്തയാക്കാനും, ചാനല്‍ ചര്‍ച്ച ചെയ്യാനും വലിയ വിഭാഗം മലയാളം മാധ്യമങ്ങള്‍ മത്സരിക്കുന്നതിന്റെ ചേതോവികാരം മനസിലാകും. പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇല്ലാത്ത വാര്‍ത്ത കൊടുത്ത മലയാള മാധ്യമ പ്രവര്‍ത്തകനെയും നമ്മള്‍ കണ്ടതാണ്.അത് തിരുത്തണമെന്നോ, മാധ്യമ ധര്‍മം പാലിക്കണമെന്നോ പറയുന്നതിൽ യാതൊരു അര്‍ത്ഥവുമില്ല എന്നറിയാം. ഒരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ പരമാവധി വിദ്വേഷം കലര്‍ത്തി അവരെ കലാപത്തിലേക്ക് വീണ്ടും തള്ളിവിടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവർത്തനത്തിനിടയിൽ ഒരു കാര്യം മറക്കരുത് കൊല്ലപ്പെട്ടവരില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട് എന്നകാര്യം.ഒരു വിഭാഗത്തിന്റെ തേങ്ങലുകള്‍ മാത്രം കാണിക്കുമ്പോള്‍ ഓര്‍ക്കണം കലാപകാരികളുടെ വെടിയേറ്റ് മരിച്ച രത്തന്‍ ലാല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് 3 കുഞ്ഞുങ്ങളുണ്ട് . 400 ല്‍ അധികം കുത്തുകളേറ്റ് കൊല്ലപ്പെട്ട അങ്കിത് ശര്‍മ്മക്കും കുടുംബം ഉണ്ട്. അവരുടെ വേദന ആരുമറിയണ്ടേ…. ഒരുപക്ഷെ അതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയല്ലാതാകുന്നത് എന്തുകൊണ്ട്..?

രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പ്രാകൃതമായി കൊലപ്പെടുത്തുന്ന വാര്‍ത്ത മൂലക്കൊതുക്കിയും, സ്വയം അക്രമിക്കപെട്ടപ്പോള്‍ മതം പറഞ്ഞു അക്രമകാരികളില്‍ നിന്ന് രക്ഷപെട്ടിട്ട് തങ്ങളെ ആക്രമിച്ച അതെ അക്രമകാരികള്‍ക്ക് വേണ്ടി ന്യായീകരണവും നടത്തുന്ന കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തരുടെ രാഷ്ട്രീയവും, മത ഭ്രാന്തും ആണ് ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങൾക്ക് ചില വാർത്തകളും സംഭവങ്ങളും താൽക്കാലികമായി മുക്കാൻ സാധിക്കുമെങ്കിലും സോഷ്യൽ മീഡിയ സജീവമായിരിക്കുന്ന ഇക്കാലത്ത് എല്ലാ വാർത്തകളും എപ്പോഴും ജനങ്ങളിൽ നിന്ന് മറക്കാൻ കഴിഞ്ഞെന്നു വരില്ല.മറ്റെല്ലാ വിഷയങ്ങളിലും വടക്കോട്ടു നോക്കിയിരുന്ന് ചർച്ച നടത്തുന്ന മാധ്യമങ്ങൾക്ക് … 400 ലേറെ തവണ കുത്തേറ്റ് കൊല്ലപ്പെട്ട ഭാരതത്തിന്റെ സുരക്ഷാഭടന്റെ വികൃതമാക്കപ്പെട്ട ശരീരം കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതെന്തേ..?

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്ന കേരളത്തിൽ സത്യത്തിനു മാത്രം വിലയില്ലാത്തതെന്തേ…?

വാൽക്കഷണം: കഴിഞ്ഞ ദിവസം മരണപ്പെട്ട ആറ് വയസ്സുള്ള പെൺകുട്ടിയെകുറിച്ച് ഒരു മാധ്യമ വിശാരദന്റെ അന്വേഷണം ഇപ്രകാരമായിരുന്നു.ആ കുട്ടിയുടെ സ്വഭാവം എങ്ങനെയാ… പ്രസവിച്ചിട്ട കുട്ടിയുടെ സ്വഭാവം പോലും ഇവരൊക്കെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.ഒരു കുഞ്ഞിന്റെ പ്രായം പോലും പരിഗണിക്കാതെയുള്ള …യാതൊരു മുൻവിചാരവുമില്ലാതെ കടന്നുവരുന്ന ഇവരെയൊക്കെ മാറ്റി നിർത്തേണ്ടതല്ലേ എന്ന ചോദ്യമാണ് സമൂഹത്തിൽ നിന്നുയരുന്നത്.by chief editor(Rtd Indian Navy) Director: moments Detective Agency