കൊറോണ പ്രതിരോധം…പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കലാധ്വനി മാസികയും കലാധ്വനി ന്യൂസും വായനാ സമൂഹവും:

കൊറോണ പ്രതിരോധം…പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജ്യത്തോട് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കലാധ്വനി മാസികയും കലാധ്വനി ന്യൂസും വായനാ സമൂഹവും:

കൊറോണ പ്രതിരോധം…പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കലാധ്വനി മാസികയും കലാധ്വനി ന്യൂസും വായനാ സമൂഹവും:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളോട് ഇന്നലെ രാത്രി ഒരാഹ്വാനം നടത്തുകയുണ്ടായി..ലോകത്ത് കൊറോണ എന്ന മാരക വയറസ് രോഗം ശക്തമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ നമ്മൾ ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ടതെങ്ങനെ എന്നും അതെങ്ങനെ നമുക്ക് പ്രാവർത്തികമാക്കാമെന്നും രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി nnnnnnnnnnn  ഇന്നലെ അഭിസംബോധന ചെയ്‌ത്‌ പറയുകയുണ്ടായി.

അതിൽ വരുന്ന ഇരുപത്തിരണ്ടിന് രാവിലെ(ഞായറാഴ്ച്ച) ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ എല്ലാവരും കഴിവതും വീട്ടിൽ തന്നെ കഴിച്ചുകൂട്ടി ..ജനങ്ങളെല്ലാം ജനത കർഫ്യൂ എന്ന പേരിൽ കർഫ്യൂ നടത്താനാണ് മോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിലൂടെയും അദ്ദേഹം പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങളിലൂടെയും കൊറോണ വ്യാപനം കുറക്കുക എന്നതാണ് ലക്‌ഷ്യം. അതോടൊപ്പം ഒട്ടധികം കാര്യങ്ങൾക്കുള്ള അവലോകന സാധ്യതയും ഇതിന്റെ മറ്റൊരു ഗുണമാകയാൽ ..പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് നടത്തിയ ആഹ്വാനം ഞങ്ങൾ ഏറ്റെടുത്തു(കലാധ്വനി മാസിക, കലാധ്വനി ന്യൂസ് (ഓൺ ലൈൻ) www.kaladwaninews.com ,& വായനാ സമൂഹവും)…അപ്പോൾ നിങ്ങളോ…?

ജനതാ കർഫ്യൂ വിജയിപ്പിക്കാൻ രാജ്യ നന്മയോർത്ത് ഏവരും സഹകരിക്കുമല്ലോ.

വാൽക്കഷണം: നിരവധി മോദി വിരുദ്ധർ പോലും മോദിയുടെ ആഹ്വാനത്തെ കാര്യങ്ങൾ മനസിലാക്കി പിന്തുണക്കുമ്പോൾ ചില രാഷ്ട്രീയ ചേരികളിലെ ചിലർക്ക് ഇതൊന്നും അത്ര കണ്ടങ്ങു ബോധിക്കുന്നില്ല..?അവർ കുത്തിത്തിരിപ്പുകളായി മുന്നോട്ടും,…..എന്താല്ലേ..?