രാജ്യ ശ്രദ്ധ ഇപ്പോൾ വൈറസ് വ്യാപനത്തിൽ, സാഹചര്യം മുതലാക്കാൻ ഐഎസ് ഭീകരർ; ആക്രമണം നടത്താൻ പദ്ധതിയിട്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്ക് എന്ന് റിപ്പോർട്ട്‌:

ന്യൂഡൽഹി: രാജ്യം ഒന്നാകെ കൊറോണക്കെതിരെ പോരാടുന്ന സാഹചര്യം മുതലെടുക്കാൻ ഒരുങ്ങി ഐഎസ് ഭീകരർ. ഇതിനായി രണ്ടംഗ സംഘം ഡൽഹിയിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്‌. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ പ്രവർത്തിക്കുന്ന രണ്ട് പാകിസ്താൻ ഭീകരരാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. ഐഎസ്‌ഐഎസുമായി ബന്ധമുള്ള ഇരുവരും ടെലഗ്രാം ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐഎസ് മാഗസിനായ അൽ-നാബയും വോയ്‌സ് ഓഫ് ഹിന്ദും വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ മുന്നൊരുക്കങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇരുവരും റോഡ് മാർഗം യാത്ര ആരംഭിച്ചതായാണ് സൂചന. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ ഡൽഹിയിൽ എത്തിയേക്കും. ഈ സാഹചര്യത്തിൽ മുംബൈയിലും പഞ്ചാബിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.courtesy ..janam