മോൻ ചത്താലും വേണ്ടില്ല…മരുമോളുടെ താലി അറ്റു കണ്ടാൽ മതി എന്ന പോലെ… ഇവിടെ തീവ്രവാദി പ്രശ്നമായാലും, പൗരത്വ പ്രശ്നമായാലും, കൊറോണയായാലും എല്ലാവരുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണ്.

മോൻ ചത്താലും വേണ്ടില്ല…മരുമോളുടെ താലി അറ്റു കണ്ടാൽ മതി എന്ന  പോലെ… ഇവിടെ തീവ്രവാദി   പ്രശ്നമായാലും,  പൗരത്വ പ്രശ്നമായാലും, കൊറോണയായാലും എല്ലാവരുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണ്.

മോൻ ചത്താലും വേണ്ടില്ല…മരുമോളുടെ താലി അറ്റു കണ്ടാൽ മതി എന്ന പോലെ… ഇവിടെ തീവ്രവാദി പ്രശ്നമായാലും, പൗരത്വ പ്രശ്നമായാലും, കൊറോണയായാലും എല്ലാവരുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണ്.

പ്രതിഷേധ സമരം…ഭക്ഷണം,വെള്ളം ,യാത്ര … ഒന്നുമായിരുന്നില്ല ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‍നം; ആസൂത്രിതമായ കൈകൾ ഇവരെ കരുവാക്കുകയായിരുന്നു …പക്ഷെ ആര്..?

കൊറോണ വ്യാപനത്തിനെതിരെ ഒരു രാജ്യം മുഴുവൻ കൊട്ടിയടച്ച് മഹാമാരിയെ പ്രതിരോധിക്കുമ്പോൾ അതിനിടയിലുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ സമരം എന്തുകൊണ്ടും അതീവ പ്രാധാന്യത്തോടെ അന്വേഷിക്കപ്പെടേണ്ടതുണ്ട് .ഇന്നലെ പായിപ്പാട് സമരം ഉണ്ടായപ്പോൾ അതിന്റെ പ്രതിഫലനം മറ്റെവിടെയെകിലും ഉണ്ടാകുമെന്നതും ഉറപ്പായിരുന്നു .പെരുമ്പാവൂരിൽ അതും സംഭവിച്ചു. കേരള സർക്കാർ അത് നേരിട്ടു .തുടർ അന്വേഷണവും ആരംഭിച്ചു.മലപ്പുറത്തെ രണ്ട് കോൺഗ്രസ് കാര്യകർത്താക്കളെയും,പാലക്കാട് ഒരു സി പി എം പ്രവർത്തകനെയും അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ശുഭോദർക്കമായ കാര്യമാണത്.

എന്നിരുന്നാലും ചില കാര്യങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. പൗരത്വ നിയമത്തെ കരുവാക്കി ഡൽഹി ..ഷാൻബാഗിൽ ചില മത തീവ്രവാദ രാഷ്ട്രീയങ്ങളുടെ കൂട്ടുകെട്ടിൽ ഒരു പ്രമുഖ വിദേശ രാഷ്ട്രത്തലവന്റെ വരവിൽ ഇവിടെ ഒരു വലിയ കലാപം ആളിക്കത്തിക്കാൻ ശ്രമം നടത്തിയതും അത് ചീറ്റിപ്പോയതും രാജ്യത്തെ ബഹു ഭൂരിഭാഗം ജനങ്ങൾക്കും അറിവുള്ളതാണ്.എന്നാൽ ഈ തീവ്ര വിഭാഗചിന്താഗതിക്കാരും അതിനു കുടപിടിക്കുന്ന രാഷ്ട്രീയക്കാരും അടങ്ങിയിരിക്കില്ല എന്ന് ഞങ്ങൾ ഡൽഹി കലാപ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇന്ത്യയെ ഇല്ലാതാക്കുകയെന്ന മേജർ ലക്‌ഷ്യം അതിലുണ്ടെങ്കിലും അവരുടെ മേജർ ടാർഗെറ്റ് എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌.അതിന് അവർക്ക് സഹായമെന്നോണം തെറ്റിധാരണകൾ പരത്താനും, വ്യാജവാർത്തകൾ നൽകാനും തയാറായി ചില മാധ്യമങ്ങളും ഉണ്ടെന്നുള്ള വസ്തുത ജനങ്ങൾക്ക് ഷാഹിൻ ബാഗ് കലാപത്തിലൂടെയും ,പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളി സമരത്തിലൂടെയും നമുക്ക് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകൾ, മറ്റു പ്രധാന വിഷയങ്ങൾ എന്നിവയൊക്കെ ഇത്തരം തീവ്രവാദികൾക്ക് വീണു കിട്ടിയ അവസരമായി അവരിനിയും ഉപയോഗിക്കുമെന്ന് ഇതോടെ സ്പഷ്ടമായിരിക്കുന്നു. അതിലൊന്നായി കൊറോണയും എന്ന് മാത്രം …

എന്തെന്നാൽ ലോക്ക് ഡൌൺ തുടങ്ങിയതുമുതൽ നാം കാണുന്നതാണ് സമൂഹത്തിലെ ഒരു വിഭാഗം കൊറോണ പരിശോധനകൾക്കോ, പ്രതിരോധനടപടികൾക്കോ സഹകരിക്കുന്നില്ലെന്നത്…അതുപോലെ മറ്റു ചിലർ ബോധപൂർവം നടത്തിയ ആഹ്വാനങ്ങൾ..തുപ്പിയും, തൊട്ടും അല്ലെങ്കിൽ ഏതുവിധേനയും ഈ മഹാ വിപത്തിനെ വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നത്…ഈ സംഭവത്തിൽ സക്കീർ നായിക്കിന്റെ അനുഭാവിയായ മുജീബ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടണ്ട്. ഇതിലും വലിയ ആയുധം വേറെ കരുതിയിട്ടുണ്ടെന്ന് പറഞ്ഞവരൊക്കെയും ഇപ്പോഴും സമൂഹത്തിൽ വിലസുന്നുമുണ്ട്.

അങ്ങനെയിരിക്കെ സംസ്ഥാനത്തിനകത്തും, സംസ്ഥാന അതിർത്തികളും കൊറോണ വ്യാപനം തടയുന്നതിനായി അടച്ചിടേണ്ടി വന്നു.അതിനിടയിലാണ് ഡൽഹിയിൽ ,കുടിയേറ്റക്കാരുടെ പ്രശ്നമുണ്ടായത്. ഡൽഹിയിലെ AAP സർക്കാർ വിഷയത്തിൽ കണ്ണടച്ചപ്പോൾ നിമിഷാര്ധങ്ങൾക്കുള്ളിൽ U P സർക്കാർ മുൻകൈയെടുത്ത് അത് പരിഹരിച്ചതോടെ ആസൂത്രികരുടെ പണി പാളി.

തൊട്ടടുത്ത ദിവസം കേരളത്തിൽ കോട്ടയം ജില്ലയിലെ പായിപ്പാട്ടും സമരം പെട്ടെന്നുണ്ടാകുന്നു.നാലായിരത്തോളം പേരാണ് നാട്ടിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി അവിടെ തടിച്ചു കൂടിയത്. അതിലേക്കൊന്ന് കണ്ണോടിച്ചാൽ കാര്യങ്ങൾ വ്യക്തമായി തെളിഞ്ഞു കിട്ടും..സമൂഹത്തിലെ ഒരു വ്യക്ത്തി ഇടക്കിടെ വിളിച്ച് പറയുന്നുണ്ടായിരുന്നു…ഒന്ന് വിജയിച്ചില്ലെങ്കിൽ മറ്റൊരായുധം മൂർച്ച കൂട്ടി വച്ചിട്ടുണ്ടെന്ന് ..ഇതരസംസ്ഥാന തൊഴലാളികളെ വാജപ്രചാരണത്തിലൂടെയും തെറ്റിധാരണ പരത്തിയും ഇളക്കി വിട്ട് രാജ്യത്തെ ലോക്ക് ഡൗണിനെ പരാജയപ്പെടുത്തി കോരണയെ വ്യാപിപ്പിച്ച് ഇന്ത്യയെ തളർത്തുകയായിരുന്നില്ലേ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ചോദിച്ചാൽ…?

മറ്റൊന്ന് ..കോട്ടയത്തു പായിപ്പാട് ഇവർക്കെതിരെ ലാത്തി വീശിയെന്ന്‌ ചൂണ്ടിക്കാട്ടി ഒരു കോൺഗ്രസ് നേതാവ് രംഗത്ത് വന്നതം മറ്റൊരു പ്രമുഖൻ കർണാടകം അതിർത്തി അടച്ചിട്ടതിനെതിരെ കോടതിയെ സമീപിച്ചതും അതിലുപരി ഇതിന്റെ പിന്നിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് കാര്യകർത്താക്കളാണ് അറസ്റ്റിലായിരിക്കുന്നതെന്നതും കൂട്ടിവായിക്കുമ്പോൾ …ഒരുത്തരം കിട്ടാൻ അധികം അലയേണ്ടതില്ല.ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴൊരു CPM പ്രവർത്തകൻ കൂടി പാലക്കാട് നിന്ന് അറസ്റിലായിരിക്കുന്നെന്ന വിവരവും ലഭിച്ചിരിക്കുന്നു.മാത്രവുമല്ല ചില മാധ്യമങ്ങളുടെ സപ്പോർട്ടും ഇവർക്ക് ലഭിച്ചിരുന്നുവെന്നതും പരസ്യമായ രഹസ്യമാണിപ്പോൾ.

ഷാഹിൻ ബാഗിൽ ഒരു വിഭാഗത്തെ കരുവാക്കിയതുപോലെ, ഇവിടെ ഭക്ഷണവും വെള്ളവും ഒരിക്കലും ഒരു പ്രശ്നമായിട്ടുണ്ടാവില്ല എന്നുറപ്പാണ്.എന്തെന്നാൽ ഇവർക്ക് അവരുടെ നാട്ടിലെ ആഹാരം വേണമെന്ന് നിര്ബന്ധമില്ലെന്നത് തന്നെ. ഇവർക്ക് സാധാരണയായി ചോറും സാമ്പാർ അല്ലെങ്കിൽ ദാൽ കറിയും മാത്രം കിട്ടിയാൽ കുശാൽ .ഇറച്ചിയോ,മീനോ ഒക്കെ അധികമായി വാങ്ങി വെക്കുന്നത് വലിയ കൂട്ടമായി താമസിക്കുന്നിടത്തെങ്ങാനുമായിരിക്കും.മദ്യം,കഞ്ചാവ്,ഹാൻസ് എന്നിവയുടെ അഭാവമുണ്ടായിട്ടുണ്ടാവാം. ഇതെല്ലാം കൂട്ടിക്കുഴച്ച് തൊഴിലാളികളെ പല പ്രകാരത്തിലും മാനസികമായി തകർത്ത് ആ വഴിയിലൂടെ പ്രതിഷേധത്തിനിറക്കുകയായിരുന്നിരിക്കാം പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് വേണം കരുതാൻ.അതായിരിക്കാം പായിപ്പാട്ടും പെരുമ്പാവൂരിലും കണ്ടത്.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ നടക്കുന്ന ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരു കവർ ഓർഗനൈസേഷന്റെ പ്രവർത്തനം തീർച്ചയായും ഉണ്ട് എന്നതിൽ സംശയമില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും അല്ലെങ്കിൽ സ്ലീപ്പിങ് സെൽ വിഭാഗങ്ങളും ഇത്തരം ഓർഗനൈസെഷന്റെ ഭാഗമായി പ്രവർത്തിച്ചിരിക്കാം.

 

യഥാസമയം കാര്യങ്ങൾ കണ്ടറിഞ്ജ് കൊറോണ വ്യാപനം തടയാൻ നേതൃത്വം നൽകുന്ന… പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാജ്യം ഒറ്റക്കെട്ടായി നിന്ന് ശക്തി പകരേണ്ട സമയമാണിത്…അല്ലാതെ വ്യാജ വാർത്തകൾ പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനോ ഉള്ള സമയമല്ലിത്. എല്ലാ വിഭാഗം ജനങ്ങളും സന്ദർഭത്തിനൊത്തുയർന്ന് ഇത്തരം കുടിലചിന്താഗതിക്കാരിൽ നിന്ന് അകന്നു നിൽക്കുകയാണ് രാജ്യ നന്മയ്ക്ക് കരണീയം…അല്ലാതെ രണ്ടു മുട്ടനാടുകളെ തമ്മിലിടിപ്പിച്ച്‌ ചോര കുടിക്കുന്ന കുറുക്കന്റെ സമീപനമെടുക്കുന്ന രാഷ്ട്രീയ നപുംസകങ്ങളുടെയും അല്ലെങ്കിൽ രാജ്യത്തെ ശിഥിലമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പിന്തുണയുള്ള കവർഓർഗനൈസേഷനുമൊക്കെ പരത്തുന്ന തെറ്റിധാരണകൾക്കും വ്യാജപ്രചാരണങ്ങളിലും ചെന്ന് വീഴരുത് എന്ന് മാത്രമേ ഈയവസരത്തിൽ ഓർമ്മപ്പെടുത്താനുള്ളൂ.

വാൽകഷണം :പുതുമഴയിൽ കൂണുകൾ മുളച്ച് വരുന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇതിന് അധികം ആയുസ്സില്ല. ഇതിൽ തന്നെ നല്ല കുമിളുകളും വിഷ കുമിളുകളും ഉണ്ട് . അതുപോലെയാണ് നമ്മുടെ മാധ്യമങ്ങളും. കൂണുകൾ പോലെയാണ് മാധ്യമങ്ങളും മുളച്ച് വരുന്നത് .കുമിളന്റെ കാര്യം  പോലെയാണ് മാധ്യമങ്ങളിലും നല്ലതും വിഷം ചീറ്റുന്നതും ഉണ്ട്. നിലനിൽക്കാൻ വേണ്ടി ആ ഒരു കൂട്ടർ വ്യാജ വാർത്തകൾ അടക്കം പലതും രാജ്യ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി അതെ ചിന്താഗതിയുള്ളവരോട് ചേർന്ന് പ്രവൃത്തിക്കുന്നതാണ് ഇന്ന്നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് കണ്ടെത്താൻ അധികം അലയേണ്ടി വരില്ല .

 .Investgative  Article by. R. Subhash Kurup Rtd Naval Officer, Electronic Engr, Senior Journalist, & Director: moments pvt detective agency,(Investgative wing of Kaladwani news).chief editor of Kaladwani news and Kaladwani masika.. സത്യസന്ധമായ മാധ്യമ പ്രവർത്തനം സാധ്യമാകാത്തതിന്റെ പേരിൽ 12 വർഷങ്ങൾക്ക് മുമ്പ് മറ്റു പത്രത്തിലെ മാനേജർ സ്ഥാനത്ത് നിന്ന് രാജി വെച്ച് സ്വയം പത്രപ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് വീണ്ടും 12 വര്ഷം.