ഒരു കൊറോണയും നമ്മളെ ബാധിക്കില്ല; ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും പള്ളിവിട്ട് പോകരുത്;പള്ളിയാണ് സുരക്ഷിത സ്ഥലം; നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിയുടെ ശബ്ദ സന്ദേശം പുറത്ത്:

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിന്റെ ശബ്ദ സന്ദേശം പുറത്ത്. വെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു വിശ്വാസിയും പള്ളിവിട്ട് പോകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായ ഈ സന്ദേശം മാര്‍ച്ച് 18 നാണ് ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരും പള്ളിവിട്ട് പോകരുത്. ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും അത് വിശ്വസിച്ച് പള്ളിവിടരുത്. ഇതിനേക്കാള്‍ സുരക്ഷിതമായ സ്ഥലം രാജ്യത്ത് വേറെയില്ല ഒരു കൊറോണയും നമ്മളെ ബാധിക്കില്ല- സാദി പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

വിലക്ക് ലംഘിച്ച് മര്‍ക്കസില്‍ മതസമ്മേളനം നടത്തിയതിന് പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സാദിന്റെ വ്യാജ ശബ്ദസന്ദേശം പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം.courtesy..Janam