തബ്ലീഗ് ജമാഅത്തിന്റേത് ആസൂത്രിത ഗൂഢാലോചന, ലക്ഷ്യം പ്രധാനമന്ത്രി‘; ഗുരുതര ആരോപണവുമായി വസീം റിസ്വി:

തബ്ലീഗ് ജമാഅത്തിന്റേത് ആസൂത്രിത ഗൂഢാലോചന,  ലക്ഷ്യം പ്രധാനമന്ത്രി‘; ഗുരുതര ആരോപണവുമായി വസീം റിസ്വി:

തബ്ലീഗ് ജമാഅത്തിന്റേത് ആസൂത്രിത ഗൂഢാലോചന, ലക്ഷ്യം പ്രധാനമന്ത്രി‘; ഗുരുതര ആരോപണവുമായി വസീം റിസ്വി:

ലഖ്നൗ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്ത് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും ഇത് ആസൂത്രിതമായിരുന്നുവെന്നും യു പി സെൻട്രൽ ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. വൈറസ് വ്യാപനത്തിലൂടെ ആയിരക്കണക്കിന് ആളുകളെ വധിക്കാനായിരുന്നു ഗൂഢാലോചനക്കാരുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രിക്കെതിരായി ജനരോഷം ഉയർത്താനുമുള്ള ഗൂഢലക്ഷ്യം മുന്നിൽ കണ്ടുള്ളതാണെന്നും റിസ്വി പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരോട് തബ്ലീഗ് ജമാ അത്തുകാർ അപമര്യാദ്യയായി പെരുമാറുന്നത് അവരുടെ മനോവീര്യം നശിപ്പിക്കാനും അതു വഴി കൊവിഡ് ചികിത്സ അട്ടിമറിക്കാനാണെന്നും റിസ്വി കൂട്ടിച്ചേർത്തു. ഇത് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വസീം റിസ്വി ആവശ്യപ്പെടുന്നു.

അതേസമയം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കൊവിഡ് ബാധയിൽ നല്ലൊരു ശതമാനവർധനക്ക് പിന്നിലും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസിനെ മതതീവ്രവാദികൾ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിരുന്നു.