പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം വിതറുമെന്ന് വ്യാജ വാര്‍ത്ത നൽകിയ കന്നഡ ചാനലിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ.

കന്നഡ ചാനലായ പബ്ലിക്ക് ടി വി യാണ് പട്ടണങ്ങളിൽ നോട്ടുകെട്ടുകൾ വിതറുമെന്ന വ്യാജ വാത്ത നൽകിയത്.ഇതിനെതിരെ നടപടിയുമായി വാര്‍ത്താ വിതരണ മന്ത്രാലയം രംഗത്തെത്തി .

വ്യാജ വാര്‍ത്ത നല്‍കിയ ചാനലിന്റെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ മന്ത്രാലയം ചോദിച്ചിരിക്കുന്നത്.10 ദിവസത്തിനുള്ളില്‍ നോട്ടീസിന് ചാനല്‍ മറുപടി നല്‍കണം. ഏപ്രില്‍ 15നാണ് ചാനല്‍ ലോക്ക്ഡൗണ്‍ സമയത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് വിശ്വസിച്ച്‌ വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്.അതേസമയം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരുന്നു.courtesy .brave india news