ബംഗാളിലെ പിടികിട്ടാപുള്ളികൾ കേരളത്തിൽ അതിഥികൾ; മടങ്ങിപ്പോയ അതിഥികളിലൊരുത്തനെ ബംഗാളിൽ NIA പൊക്കിയപ്പോൾ ലഭിച്ചത് കൊടുംഭീകരനായ ബംഗ്ലാദേശിയെ: അതിഥിവാസവുമായി ഭീകരവാദികൾ യഥേഷ്ടം വിഹരിക്കുന്ന അവസ്ഥയിൽ കേരളം:

ബംഗാളിലെ പിടികിട്ടാപുള്ളികൾ കേരളത്തിൽ അതിഥികൾ; മടങ്ങിപ്പോയ അതിഥികളിലൊരുത്തനെ ബംഗാളിൽ NIA പൊക്കിയപ്പോൾ ലഭിച്ചത് കൊടുംഭീകരനായ ബംഗ്ലാദേശിയെ: അതിഥിവാസവുമായി ഭീകരവാദികൾ യഥേഷ്ടം വിഹരിക്കുന്ന അവസ്ഥയിൽ കേരളം:

ബംഗാളിലെ പിടികിട്ടാപുള്ളികൾ കേരളത്തിൽ അതിഥികൾ; മടങ്ങിപ്പോയ അതിഥികളിലൊരുത്തനെ ബംഗാളിൽ NIA പൊക്കിയപ്പോൾ ലഭിച്ചത് കൊടുംഭീകരനായ ബംഗ്ലാദേശിയെ:

അതിഥിവാസവുമായി ഭീകരവാദികൾ യഥേഷ്ടം വിഹരിക്കുന്ന അവസ്ഥയിൽ കേരളം:

കേരളത്തിന്റെ അതിഥി ബംഗാളിൽ എത്തിയ ഉടനെ NIA പൊക്കി.ബംഗ്ലാദേശ് ഇന്റലിജൻസും NIA യും അന്വേഷിച്ചുകൊണ്ടിരുന്ന അബ്ദുൽ കരിം എന്ന ജമാ അത് അൽ മുജാഹിദീൻ (ബംഗ്ലാദേശ്) കൊടുംഭീകരനെയാണ് ബംഗാളിലെ മൂർഷിദാബാദിൽ നിന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ most wanted ലിസ്റ്റിലെ ഈ കൊടുംഭീകരൻ ഇത്രയും നാൾ കേരളത്തിന്റെ അതിഥിയായി ഇവിടെ കഴിയുകയായിരുന്നു.

ബംഗ്ലാദേശിലും ഇന്ത്യയിലുമായി നിരവധി ഭീകര കേസുകളിൽ പ്രതിയായ ഇയാൾക്ക് 2013 ൽ ബോധഗയയിൽ നടന്ന ബോംബ് സ്പോടനത്തിൽ നേരിട്ട് പങ്കുണ്ടെന്നും സംശയിക്കുന്നു. 2018 ൽ ഇയാളുടെ വീട്ടിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു.

ജമാ അത് അൽ മുജാഹിദീൻ എന്ന ഭീകര സംഘടയുടെ മൂന്നാമത്തെ സ്ഥാനത്തുള്ള ഭീകര സ്ഥാനമാണ് ഇയാൾക്കുള്ളത്.കൊറോണയുടെ പശ്ചാത്തലത്തിൽ ബിരിയാണിയും കൊടുത്തു വണ്ടികയറ്റിവിട്ട അതിഥിയുടെ തനിഗുണം ബംഗാളിലെത്തിയപ്പോഴേക്കും പച്ചയായി പുറത്ത് വന്നെങ്കിലും മലയാളികൾ ഇതിന്റെ ഭവിഷ്യത്ത് ഇനിയും മനസിലാക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് സൂചനകൾ. ഇവൻ ഇത്ര നാളും കേരളത്തിൽ ഡ്രൈവറായും, മൊബൈൽ കടയിൽ ജോലിക്കാരനായും കഴിഞ്ഞിരുന്നെന്നാണ് ലഭ്യമായ അറിവ്. ഇവനെയും അത് പോലെ മറ്റുചിലരെയുമൊക്കെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇവനെപ്പോലെ നിരവധി ഭീകരവാദി ബംഗ്ലാദേശികൾ ഇനിയും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടെന്നുള്ളത് ഒരു സത്യവസ്തുതയാണ്. CAA ക്കെതിരെ യുണ്ടായ കലാപം, മടങ്ങിപ്പോകണമെന്ന് പറഞ്ഞുണ്ടാക്കിയ കലാപാഹ്വാനം ..ഇതിനൊക്കെ പിന്നിൽ ഉള്ള രഹസ്യങ്ങളുടെയൊക്കെ ചുരുളഴിയാനും കുറെ ഭീകരവാദികളെ പിടികൂടാനും NIA യുടെ പ്രയോഗം കേരളത്തിൽ അനിവാര്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊതുസമൂഹം പറഞ്ഞു തുടങ്ങിയിരിക്കുന്നു.

കേരളത്തിൽ അവശേഷിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ ഇനിയേറെയും ബംഗാളികളെന്നറിയപ്പെടുന്ന ബംഗ്ളാദേശികളാണ്. ഒരു രേഖയുമില്ലാതെ വന്നെത്തി കഴിയുന്നവരാണിവർ. പലകേസുകളിലും പെട്ട് പിടികൊടുക്കാതെ കഴിയുന്നവരാണിവരിൽ ഏറെയും. ഇവിടെ എന്തെങ്കിലും കുറ്റകൃത്യം ചെയ്‌താൽ മാറ്റെവിടേക്കെങ്കിലും ഇവർ മുങ്ങും. അങ്ങനെയുള്ള ഇവർക്കാണ് നമ്മുടെ സർക്കാർ റേഷൻ കാർഡ് വരെ നൽകാമെന്ന് പറയുന്നത്. അതിനു പിന്നിലെ ചേതോ വികാരം ഇവരുടെ വോട്ടുബാങ്കാണ്. ആ വിഷയത്തിൽ LDF ഉം ,യുഡിഫ് .ഉം ഒരേ മനസ്സാണ് . UDF ലെ മുസ്ലിം ലീഗിന് ഇത്‌ സന്തോഷമുള്ള കാര്യവുമാണ് . ചുരുക്കത്തിൽ കുറെ കൊടും ഭീകരവാദികൾക്ക് അതിഥിയെന്ന നാമവും ചാർത്തി ജനങ്ങളുടെ തലയ്ക്കു മുകളിൽ തൂക്കിയിടുന്ന “ഡെമോക്ലീസിന്റെ വാൾ” ആവുകയാണ് നമ്മുടെ സർക്കാരിന്റെ ഈ അതിഥി പ്രേമമെന്ന് അബ്ദുൽ കരീം എന്ന ഭീകരന്റെ അറസ്റ്റോടെ തെളിഞ്ഞിരിക്കുകയാണ്.