സമാനതകളില്ലാത്ത ..രാജ്യദ്രോഹപരമായ സ്വർണ്ണക്കടത്ത് സർക്കാർ അറിവോടെയോ..? ദേശീയ സുരക്ഷാ ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്ന മുറവിളി സമൂഹമധ്യത്തിൽ നിന്ന് :
കേരളത്തിൽ തിരുവനന്തപുരത്ത് പലതവണയായി കോടികളുടെ സ്വർണ്ണക്കടത്ത് അതും സർക്കാർ അറിവോടെ നടന്നുവെന്ന് ലഭ്യമായ അറിവുകൾ വച്ച് പറയുമ്പോൾ ഇതൊരു ഗുരുതരമായ സംഭവമായിരിക്കുകയാണ്. അതും ഡിപ്ലോമാറ്റിക് കാർഗോ ചാനലിലൂടെ.
100 കോടിയിലേറെ രൂപക്കുള്ള സ്വർണം ഇപ്രകാരം കടത്തിയിട്ടുണ്ടാകാമെന്നിരിക്കെ ഈ പണത്തിൽ എത്ര പങ്ക് രാജ്യ വിരുദ്ധ വിധ്വംസക പ്രവർത്തനത്തിനും ഭീകരവാദ പ്രവർത്തനത്തിനും ,മതം മാറ്റത്തിനായും ഒക്കെ ചെല്ലുന്നില്ലെന്നാരു കണ്ടു.ഇതാണ് ദേശീയ സുരക്ഷ ഏജൻസികളുടെ അന്വേഷണത്തിനായുള്ള ജനങ്ങളുടെ മുറവിളിക്ക് ആധാരമാകുന്നത്. പ്രത്യേകിച്ചും ഇൻഡ്യ ചൈന ഫേസ് ഓഫ് ഘട്ടത്തിൽ ചിലരുടെ നിലപാടുകൾ ദേശസ്നേഹത്തിന്റേതായിരുന്നില്ല..മറിച്ച് ദേശവിരുദ്ധതയുടേതായിരുന്നു എന്ന് കൂടി കണക്കിലെടുക്കുമ്പോൾ.(picture courtesy to Republic TV)