ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത് … ആരൊക്കെ കുടുങ്ങും…. അന്വേഷണത്തിന് എൻ ഐ എ:

ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത് … ആരൊക്കെ കുടുങ്ങും…. അന്വേഷണത്തിന് എൻ ഐ എ:

ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത് …

ആരൊക്കെ കുടുങ്ങും….

അന്വേഷണത്തിന് എൻ ഐ എ:

കേരളത്തിൽ പിടിക്കപ്പെട്ട സ്വർണ്ണക്കടത്ത് കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന ഒരു കേസായി മാറിയിരിക്കുകയാണ്. ഒന്ന് ..ഡിപ്ലോമാറ്റിക് പരിവേഷം . രണ്ടാമത് കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിശ്വസ്തരായ ചില വെള്ളാനകളും ഇതിൽപെട്ടിരിക്കുന്നു എന്നുള്ളതാണ്.ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള കടത്തായതിനാൽ രാജ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ പെടും. ഇപ്പോൾ സ്വർണ്ണം പിടിക്കപ്പെട്ടു. ഇതിനു പകരം മയക്കുമരുന്നാകാം. ആയുധങ്ങൾ ആകാം. അപ്പോൾ ഈ കേസിന്റെ മാനം വളരെ വലുതാണ്. എന്നത് കൊണ്ട് തന്നെയാണ് NIA ഈ കേസിലേക്ക് എത്തിയത്. മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇവർക്കൊപ്പം സഹകരിക്കുകയും ചെയ്യുമെന്നിരിക്കെ ഇന്ത്യയുടെ രാജ്യരക്ഷാ ഉപദേഷ്ടാവും ഇന്ത്യൻ ജെയിംസ് ബോണ്ടുമെന്നറിയപ്പെടുന്ന അജിത് ഡോവലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും അന്വേഷണം എന്നാണ് വാർത്താ റിപോർട്ടുകൾ. ഒരു വലിയ ഗൂഡാലോചന അല്ലെങ്കിൽ മറ്റെന്തോ ഇതിനു പിന്നിൽ ഉണ്ടായിരിക്കാമെന്നുള്ളതാണ് അന്വേഷണം NIA യിലേക് എത്തിച്ചത്.

ഇതൊരു സാധാരണ സ്വർണ്ണക്കടത്താകാനുള്ള സാധ്യത അവിടെ നിൽക്കട്ടെ.അതിലുപരി ഇതൊരു കമ്മീഷൻ പണമോ, മറ്റേതെകിലും ഡീൽ പണമോ , ചിലപ്പോൾ ദേശവിരുദ്ധ ശക്തികൾക്ക് വേണ്ടിയോ ഒക്കെ ആയിരിക്കാം ഇത്തരം ഡിപ്ലോമാറ്റിക് കടത്തുകൾ. സോഷ്യൽ മീഡിയ വീഡിയോകളിൽ പറഞ്ഞു വെക്കുന്നത് സ്വപ്നക്കോ, മുഖ്യമന്ത്രിക്കോ ,മറ്റു മന്ത്രിമാർക്കോ ഇതിൽ പങ്കൊന്നുമില്ലെന്നും ഇലെക്ഷനിൽ തോൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറഞ്ഞിരുന്നു.അത് സത്യമോ കള്ളമോ ആയ വീഡിയോയാകാം.എന്നാൽ വിദ്യാഭ്യാസം പോലും കുറവായ വ്യക്തിയെ ഉന്നത പദവി നൽകി ഇരുത്തിയതിന് പിന്നിൽ കാരിയർ എന്ന ഉദ്ദേശവും ഉണ്ടായിരുന്നിരിക്കാം.ആയതിനാൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള കറുത്ത കരങ്ങളുടെ ചുരുളഴിയാൻ എന്തുകൊണ്ടും NIA അന്വേഷണം തന്നെയാണുചിതം. പ്രത്യേകിച്ചും ഏതന്വേഷണത്തിനും മുഖ്യമന്ത്രി തന്നെ നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയ നിലക്ക്.R Subhash,Director moments pvt detective agency ,Investgation wing of kaladwani media