ഇതാണ് ഇന്ത്യ. ഇതാവണം ഇന്ത്യ…അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കപ്പെടുമ്പോൾ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു പേരാണ്..മുഹമ്മദ്:
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്… തന്റെ ജോലിയോട് ഇത്രയും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയ ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ; തർക്ക മന്ദിരത്തിനു കീഴിലുണ്ടായിരുന്നത് രാമക്ഷേത്രം ആയിരുന്നു എന്ന മഹാസത്യം ഒരുപക്ഷേ ഒരിക്കലും പുറത്ത് വരുമായിരുന്നില്ല. അപ്പോൾ, അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസത്തിന് കാരണ ഭൂതനായ അദ്ദേഹത്തെ നമുക്ക് എങ്ങനെയാണ് വിസ്മരിക്കാനാവുക..?
അയോധ്യയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്ന മുസ്ലിം ജനസമൂഹത്തെ എക്കാലവും തെറ്റിദ്ധരിപ്പിക്കുകയും വർഗീയ വൽക്കരിക്കുകയും ചെയ്ത് … രാമക്ഷേത്രത്തിനെതിരായി പ്രവർത്തിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നുവെന്ന വസ്തുതയിൽ നിന്നാണ് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്ക് അനാവശ്യവാദം ഉയർത്താൻ പ്രേരണയായത് .ഹിന്ദു സഹോദരങ്ങൾക്ക് അവരുടെ പുണ്യഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ മുസ്ലിം സഹോദരങ്ങൾ സ്വമേധയാ സ്ഥലംവിട്ടു നൽകിയേനെ…ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഐക്യത്തെ ഏറ്റവുമധികം ഊട്ടിയുറപ്പിക്കുമായിരുന്ന ഈ അവസരത്തെ നശിപ്പിച്ചത് കമ്യൂണിസ്റ്റുകാരായ കുറെ ചരിത്രകാരന്മാരാണ് . ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി പോകുന്നത് കമ്യൂണിസ്റ്റുകാർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഭിന്നിപ്പുണ്ടാക്കാൻ അവർ പല കള്ളക്കഥകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു . അതിപ്പോഴും നിർബാധം തുടരുന്നു എന്നതാണ് ഈയവസരത്തിലും ജനങ്ങൾക്ക് ഗോചരമാകുന്നത്.
.
സത്യസന്ധതയുടെയും രാജ്യത്ത് നല്ലത് സംഭവിക്കണമെന്നു കരുതുന്നവരുടെയും പങ്ക് എത്രമാത്രം വലുതാണ് എന്ന നാം മനസ്സിലാക്കുമ്പോൾ,അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കപ്പെടുമ്പോൾ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു പേരാണ്..കെ കെ മുഹമ്മദ് എന്ന വലിയ മനുഷ്യന്റേത്..!!