ശബരിമല വിശ്വാസികളെ അപമാനിച്ച ആക്ടിവിസ്റ്റ് രാഗിണി ദ്വിവേദി.. ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ:
ബെംഗളൂരു ലഹരിമരുന്ന് കേസിൽ നടി രാഗിണി ദ്വിവേധി അറസ്റ്റിൽ.ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ രാഗിണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു.കേസിൽ മൂന്നാമത്തെ അറസ്റ്റാണ് രാഗിണിയുടേത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഗിണി ദ്വിവേദി കർണാടകയിലെ മയക്കു മരുന്ന് റാക്കറ്റുകളിലെ പ്രധാന കണ്ണി എന്നാണ് വിലയിരുത്തൽ.ലഹരിമരുന്നു കേസിൽ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കു വ്യാപിച്ചതോടെയാണ് രാഗിണി കുരുക്കിലായത് . എന്നാൽ ഇതിനും രണ്ട് വർഷം മുൻപ് ശബരിമല വിശ്വാസങ്ങളെ അപമാനിച്ച ആക്ടിവിസ്റ്റ് കൂടിയാണ് രാഗിണി ദ്വിവേദി .ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു ഇത്.ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണവും ഇവര്‍ നടത്തിയിരുന്നു.എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കണം – എന്ന ഫെയ്സ്ബുക്ക് പോസ്റ്റും രാഗിണി ഇട്ടിരുന്നു . അതിനെതിരെ കർണാടക സ്വദേശികളായ അനേകം ഭക്തർ രാഗിണിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.
വാൽക്കഷണം,,,വാളെടുത്തവൻ വാളാലെ എന്ന് കേട്ടിട്ടില്ലേ.?