സ്വർണ്ണ കള്ളക്കടത്തും ജലീലിന്റെ രാജിക്കുള്ള പ്രതിപക്ഷ സമരങ്ങളും രാഷ്ട്രീയ തീജ്വാല സൃഷ്ടിക്കുമ്പോൾ :

സ്വർണ്ണ കള്ളക്കടത്തും ജലീലിന്റെ രാജിക്കുള്ള പ്രതിപക്ഷ സമരങ്ങളും രാഷ്ട്രീയ തീജ്വാല സൃഷ്ടിക്കുമ്പോൾ :

സ്വർണ്ണ കള്ളക്കടത്തും ജലീലിന്റെ രാജിക്കുള്ള പ്രതിപക്ഷ സമരങ്ങളും രാഷ്ട്രീയ തീജ്വാല സൃഷ്ടിക്കുമ്പോൾ :

സർക്കാർ പ്രതിരോധത്തിൽ;ഖുർആൻ മറയാക്കി സര്ക്കാരിന്റെ കളി…മുമ്പ് ശബരിമല ഇപ്പോൾ ഖുർആൻ എന്ന വ്യത്യാസം മാത്രം :

കേരളം രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് ദൃശ്യപ്പെടുമ്പോൾ ..ജനങ്ങൾ മുൾമുനയിൽ എത്ര നാൾ:

കഴിഞ്ഞ രണ്ടു മാസങ്ങളായി കേരളം സമരങ്ങളുടെ തീച്ചൂളയിലാണ്.സ്വർണ്ണ കള്ളക്കടത്തും ,ലഹരിമരുന്ന് കടത്തും ആണ് വിഷയം.ഇരു വിഷയങ്ങളിലും സർക്കാരിന്റെയോ, ഭരണ കക്ഷി പാർട്ടിയുടേയോ ഇടപെടലാണ് വിഷയമാകുന്നതും.

സ്വർണ്ണ കള്ളക്കടത്തു കേസിൽ ഏറ്റവും ഒടുവിൽ എത്തി നിൽക്കുന്ന സംഭവവികാസങ്ങൾ… എന്തെന്നാൽ ഈ വിഷയത്തിൽ മന്ത്രി K T ജലീലിനുള്ള പങ്കാണ്.സ്വർണ്ണ കള്ളക്കടത്തു കേസ് രാജ്യ ദ്രോഹ കേസാണ്.അപ്പോൾ ഇ രാജ്യ ദ്രോഹ കേസിൽ സംശയത്തിന്റെ പേരിലായാലും അല്ലെങ്കിലും ജലീലിനെ മൂന്നു തവണ രാജ്യ സുരക്ഷാ ഏജൻസികൾക്കും മറ്റു അന്വേഷണ ഏജൻസികൾക്കും ചോദ്യം ചെയ്യേണ്ടി വന്നു. ഇനിയും കൂടുതൽ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള സാധ്യതയും നില നിൽക്കുന്നു.

ഇതാദ്യമായാണ് ഒരു മന്ത്രിക്ക് രാജ്യ ദ്രോഹക്കേസിൽ അന്വേഷണ ഏജൻസികൾക്ക് മുന്നൂറിൽ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നിട്ടുള്ളത്.അന്വേഷണ എഗെൻസികക്ക് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയമായതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിഗൂഡ്ഡതയുണ്ടെന്നുൾപ്പെടെ,സ്വർണ്ണ കള്ള കടത്തിലെ പങ്കും കാരണമാക്കി ജലീലിന്റെ രാജിക്കായി പ്രതിപക്ഷം മുടങ്ങാതെ നടത്തുന്ന സമരങ്ങളാണ് കേരളത്തെയും സർക്കാരിനെയും ഇപ്പോൾ പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്നതെന്നത് ഒരു പുതു വാർത്തയുമല്ല.

സ്വർണ്ണക്കടത്തിലും ,രാജി സമരത്തിലും സമരക്കാരെ സർക്കാർ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ ,സർക്കാരിന്റെ പ്രതിശ്ചായയെ വലിച്ച് താഴേക്കിട്ടപ്പോൾ,കോവിഡ് 19 ന്റെ പേരും പറഞ്ഞു സമരക്കാർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ ശ്രമം ഒരു വശത്ത് നടക്കുമ്പോഴാണ് ലഹരിക്കടത്ത് കേസിൽ ഏത് നിമിഷവും അറസ്റ്റിലായേക്കാവുന്ന ബിനീഷ് കോടിയേരിയെ രക്ഷിക്കാനുള്ള തത്രപ്പാടിൽ പാർട്ടി സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണൻ ഖുർ ആനെയും അതുവഴി മതത്തെയും ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം നടത്തിയത്. അതിനു പിന്നിൽ , ജനങ്ങളെ തമ്മിലടിപ്പിക്കുകായായിരുന്നു ലക്ഷ്യമെന്നതിൽ ഇനിയാർക്കും സംശയമുണ്ടാകേണ്ട കാര്യവുമില്ല.

അപ്പോഴതാ… ദൈവം തന്നെ അതിനെ പൊളിച്ചടുക്കിയിരിക്കുന്നു.മൂന്ന് അൽഖോയിദാ ഭീകരരെ സർവ്വസന്നാഹങ്ങളോടും കൂടി കൊച്ചിയിൽ നിന്ന്
നമ്മുടെ N I A അഥവാ ദേശീയ സുരക്ഷാ ഏജൻസികൾ തന്നെ പിടികൂടിയിരിക്കുന്നു എന്ന വാർത്തയായിരുന്നു അത്.അതോടെ …എല്ലാം തകർന്നില്ലേ … ??ഖുർ ആനും മതവുമൊക്കെയായി സാധാരണക്കാരെ തമ്മിലടിപ്പിക്കാനുള്ള കോടിയേരി ശ്രമമാണ് ഇതോടെ പാളിയത്. ഭീകരരെയൊക്കെ താലോലിച്ച് വളർത്തിക്കൊണ്ടിരിക്കുന്ന സർക്കാരിനാകട്ടെ ഒന്നുരിയാടാൻ പറ്റാത്ത പരുവത്തിലുമായി.ഐക്യ രാഷ്ട്ര സഭ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ് കേരളത്തിൽ ഭീകരർ ധാരാളമായി നുഴഞ്ഞു കയറിയിരിക്കുന്നു വെന്ന വസ്തുത.എന്നിട്ടും കേരളത്തിന്റെ ആഭ്യന്തരം കൂടി കൈയാളുന്ന മുഖ്യ മന്ത്രിയാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലാണ്.ഒന്നോ രണ്ടോ ദിവസം കൂടി ഭീകരരെ പിടിക്കാതിരുന്നെങ്കിൽ കേരളത്തിലുണ്ടാകുമായിരുന്നത് ഒരുപക്ഷെ ഒരു വൻദുരന്തമായിരുന്നേനെ.?

അവിടെയാണ് B J P സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞ ഒരു കാര്യം നാം ഓർക്കേണ്ടത്.നമ്മുടെ മന്ത്രിസഭയിൽ തന്നെയും തീവ്രവാദികൾ ഉണ്ടെന്നുള്ള ഒരു കടുത്ത ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു .K T ജലീൽ നിരോധിക്കപ്പെട്ട സിമി എന്ന തീവ്ര വാദസംഘടനയിലെ ഒരു പ്രധാന പ്രവർത്തകനുമായിരുന്നു. മന്ത്രി ജലീലിന്റെ കീഴിൽ നിയമിക്കപ്പെട്ടവരിലേറെയും S D P I അനുകൂലികളെന്നാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്.

കേരളത്തിന്റെ അവസ്ഥ പരിതാപകാരമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ .എവിടെയും ഭീകരതയും ഭീകരരും അരങ്ങു തകർക്കുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളും യഥേഷ്ടം .അതിന്റെ ഭാഗമായ സ്വർണ്ണ ക്കടത്ത്, ലഹരിക്കടത്ത് എന്നിവ കേരളത്തെ പിടിമുറുക്കിയിരിക്കുന്നു. അതും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വരെ എത്തി നിൽക്കുമ്പോൾ,ഇതിനെതിരെയൊന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലും അനിശ്ചിതാവസ്ഥയുമാണ് ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമര പ്രതിഭാസങ്ങൾക്കെല്ലാം കാരണം.
രാഷ്ട്രീയ സമവാക്യങ്ങൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇടതും, വലതും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നിരിക്കെ കേരളത്തെ നയിക്കാൻ മോദിയെ പോലെ ഉത്തമനായ ഒരു രക്ഷകനുണ്ടാകണം എന്ന ചിന്ത ഇപ്പോൾ കേരളത്തിലെ പൊതു സമൂഹത്തിനിടയിലും രൂഡമൂലമായിരിക്കുന്നു. എൽ ഡി എഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞു അധികാരത്തിലെത്തിയപ്പോൾ,എത്രയുമാറ്മ്മ കരുതിയിരുന്നില്ലെന്ന് ബഹു ഭൂരിപക്ഷം പേരും പറയുമ്പോൾ..എല്ലാം ശരിയാക്കി ശരിയാക്കി എല്ലാവരെയും ഒരു പരുവത്തിലാക്കി. ഇനിയും ശരിയാക്കാൻ മറ്റൊന്നുമില്ലാതായപ്പോഴാണ് അവസാനത്തെ അടവായി ഭരണ കക്ഷി തന്നെ പുറത്തെടുത്ത ഖുർ ആൻ എന്ന പൂഴിക്കടകൻ.അപ്പോൾ മത വൈരം ഉണ്ടാകും ജനങ്ങൾ തമ്മിലടിക്കും. എന്തൊരു വൈഭവം. അതും ജനങ്ങൾക്ക് സംശയത്തിനവകാശമില്ലാതെ മനസ്സിലാക്കിക്കൊടുത്തു എന്ന് പൊതു ജനം തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചുടുചോര കുടിക്കാൻ കാത്തു നിൽക്കുന്ന ചെന്നായെ പോലെ…എന്നത് ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു.ജാതിയും മതവുമില്ല ഇവിടെ പ്രധാനം .സമാധാനപരമായും,സഹവർത്തിത്വത്തോടും എല്ലാവര്ക്കും ഇവിടെ ജീവിക്കണം .അതിനുള്ള നിലപാട് അല്ലെങ്കിൽ അടിത്തറ സൃഷ്ടിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങളുടെ കൂടെ ജനങ്ങൾക്കായി നിൽക്കുന്നവരെയാണ് നാം ഇനിയെങ്കിലും ഭരണകർത്താക്കളായി തിരഞ്ഞെടുത്തയക്കേണ്ടതെന്ന ഓർമ്മപ്പെടുത്തലോടെ….R.Subhash Kurup. Chief Editor. Kaladwani news & Kaladwani masika.(Rtd.Indian Navy, Electronic Engr, Journalist, and Director: Moments Pvt Detective Agency,Investigation wing of Kaladwani )