കോൺഗ്രെസ്സിന്റെ പൊറാട്ടു നാടകങ്ങൾക്ക് പിന്നാലെ ദേ വച്ച് പിടിക്കുന്നു …യെച്ചൂരിയും .. എന്തിനാണെന്ന് അവരോടു തന്നെ ചോദിക്കണം:
ന്യൂഡല്‍ഹി: ഈ പൊറാട്ടു നാടകങ്ങളൊന്നും ആരും കാണുന്നില്ലെന്നാണോ..?കോണ്‍ഗ്രസിന്റെ ചുവടുപിടിച്ച് സിപിഎമ്മും ഹത്രാസിലേക്കെന്ന് ..സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയാണ് ഇതിനായി അണിയിച്ച് ഒരുക്കിയിരിക്കുന്നത്.കൂടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ,സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത്ത് കൗര്‍, സിപിഎം യു.പി സംസ്ഥാന സെക്രട്ടറി ഹിരലാല്‍ യാദവ്, സിപിഐ യു.പി സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരുമുണ്ടാകും എന്നാണ് ലഭ്യമായ അറിവ്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും നീതി ലഭിക്കുന്നതിന് ആവശ്യമായത് ചെയ്യാനും ലക്ഷ്യമിട്ടാണ് ഹത്രാസിലേയ്ക്ക് പോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും കലക്കവെള്ളത്തിൽ എങ്ങനെ മീൻ പിടിക്കാമെന്നതാണ് ഏവരുടെയും ലക്ഷ്യം. എന്തെന്നാൽ എങ്ങനെയെങ്കിലും മോദിയെ താഴെയിറക്കാനായി ബീഹാറിൽ നിന്ന് വല്ലതും തടയുമോ എന്നതാണ് ഇവരുടെയൊക്കെ പ്രധാന ലക്ഷ്യം…, വയറ്റിപ്പിഴപ്പല്ലേ ….!!
കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം ഹത്രാസിലെത്തിയിരുന്നു. ഹത്രാസിലേയ്ക്ക് ചിരിച്ച് കളിച്ച് പിക്നിക്കിനെന്ന പോലെ യാത്ര ചെയ്യുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നത് തിരിച്ചടിയായിരിക്കെ… കോണ്‍ഗ്രസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ശശി തരൂരും അടുത്തിടെ തുറന്നു സമ്മതിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സിപിഎം, സിപിഐ നേതാക്കള്‍ ഹത്രാസിലേയ്ക്ക് പോകുന്നത്. അതിനാൽ തന്നെ ഇതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മറ്റൊരു തന്ത്രമെന്ന അഭിപ്രായമാണ് ജന്മനസ്സുകളിലേതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വാൽക്കഷണം:
കേരളം പീഠനകേസുകളിൽ ,ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനനും .കേരളവും രാജസ്ഥാനും ഭരിക്കുന്നതോ ഒരേ തൂവൽ പക്ഷികളായ കോൺഗ്രെസും ,കമ്യൂണിസ്റ്റും. ഇവിടേ രണ്ടിടത്തും ഒരു സംഭവത്തിൽ പോലും ഒരു വാക്കുരിയാടാത്ത ഈ രാഷ്ട്രീയ പാർട്ടികളും അതുപോലെ മാമ മാധ്യമങ്ങളും ഇതുപോലെ ഉറഞ്ഞു തുള്ളണമെങ്കിൽ ഇവർക്കൊക്കെ എന്തോ ലാഭ വഴികൾ ഉണ്ടായിരിക്കാമെന്നാണ് രാജ്യസ്നേഹികളായ ജനങ്ങളുടെ നിലപാടിലൂടെ വ്യക്തമാകുന്നത്.അതാണ് പരമമായ സത്യവും എന്ന് ഞങ്ങളും പറയാനാഗ്രഹിക്കുന്നു.വയനാട് എം പി യായ രാഹുലിന് ഇവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ വയ്യ ..പക്ഷെ യു പി യിൽ ഇടപെടുന്നു. അതിനർത്ഥം അയാൾക്ക് ഇവിടെ നിന്ന് ലഭിച്ച എം പി ലേബലിൽ കൂടെ “സ്വന്തം കാര്യം സിന്ദാബാദ്” ആക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് പോലും കേരളം ജനത മറന്നു പോയോ എന്ന ചോദ്യമാണ് ദേശസ്നേഹികളായ ജനസമൂഹം ചോദിക്കുന്നത്.