CPM ന്യായീകരണ തൊഴിലാളികൾ ചാനൽ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നു.;കള്ളം പറഞ്ഞുള്ള ന്യായീകരണം നടക്കാത്തതിനാലെന്ന് …മുല്ലപ്പള്ളി;
തിരുവനന്തപുരം : അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് കേരളത്തിൽ ദുരിതങ്ങൾ മാത്രമാണുണ്ടായിട്ടുള്ളതെന്നും അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയിൽ വിശ്വാസം ഇല്ലാതായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അഴിമതി ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സിപിഎമ്മിന്റെ ചാനൽ തൊഴിലാളികൾ ചാനൽ ചർച്ചകളിൽ പോകാതെ വിട്ടുനിൽക്കുന്നത് കള്ളം പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രിക്ക് ക്രൂരമായ ക്രിമിനൽ പശ്ചാത്തലമാണുള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി, ഫാസിസ്റ്റ് മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്… ഏകാധിപതിയുമാണ് എന്നും കൂട്ടിച്ചേർത്തു .