ചൈനയുടെ പ്രദേശങ്ങൾ ഏഴിടങ്ങളിൽ ഇന്ത്യൻ സൈനികർ പിടിച്ചെടുത്തു :
ചൈനയുടെ പ്രദേശങ്ങൾ ഏഴ് ഇടത്ത് ഇന്ത്യൻ സേന കടന്നു കയറി പിടിച്ചെടുത്തതായ വാർത്തയാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത്. ലഡാക് അതിർത്തിയിലെ ചുഷൂലിലാണ് ഇന്ത്യ പിടിച്ചെടുത്ത പ്രദേശങ്ങൾ.
ചൈന ഇവിടത്തെ തടാകത്തിനു മറുവശം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തവേ ഇന്ത്യ മറുവശത്തെ തന്ത്ര പ്രധാനമായ ഏഴ് സ്ഥലങ്ങളാണ് പിടിച്ചെടുത്തത്. ചൈന ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നു കയറാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ഇന്ത്യൻ സൈനികർ നൽകിയത്.ഇതോടെ നാണക്കേടിലായ ചൈന ഭരണ കൂടം ഒത്തുതീർപ്പെന്ന കരച്ചിലുമായി വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
എന്നാൽ ചൈനയുടെ കപടമുഖവും പഴയ കാലവും ഓർമ്മയുള്ള ഇന്ത്യക്ക് അവരുടെ ഒത്തുതീർപ്പു ഫോർമുലകൾ സ്വീകാര്യമല്ല. ഇതിലൂടെ കടന്നുകയറ്റവും ആക്രമണങ്ങളും ചൈനക്ക് മാത്രമല്ല …ഇന്ത്യക്കും സാധ്യമാണെന്ന് ഇന്ത്യ തെളിയിച്ചുകൊടുത്തിരിക്കുകയാണ്.
ഇന്ത്യയുടെ വീര സൈനികർക്ക് എല്ലാ വിധ പിന്തുണയും വിജയാശംസകളും നേരുന്നു…kaladwani news and its chief editor ( Rtd Naval Officer)