ബാബറിയ്ക്ക് പകരം വീട്ടാൻ ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് ഐ.എസ് മാഗസിൻ:

ബാബറിയ്ക്ക് പകരം വീട്ടാൻ ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് ഐ.എസ് മാഗസിൻ:

ബാബറിയ്ക്ക് പകരം വീട്ടാൻ ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് ഐ.എസ് മാഗസിൻ:

ന്യൂഡൽഹി : “ആയുധമെടുക്കുക, ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക” എന്ന ജിഹാദി ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് മാഗസിൻ. ഭീകരസംഘടനയായ ഐ.എസ് പുതിയതായി പുറത്തിറക്കിയ മാഗസിനിലാണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീങ്ങളെ പറഞ്ഞു തിരിക്കാനും.
സർവ്വ മുസ്‌ലിങ്ങളെയും കൊണ്ട് ആയുധമെടുപ്പിക്കാനുമുള്ള ശ്രമമാണ് ഐ.എസ് ഭീകര സംഘടന നടത്തുന്നത്.
.മത വിഭാഗങ്ങളെ ഇളക്കി വിട്ട് ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ് ഇവരുടെ മുഘ്യ അജണ്ട …ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലുകൾ പ്രകാരം, ദക്ഷിണേന്ത്യയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ശാഖ പ്രവർത്തിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. ഐക്യരാഷ്ട്ര സംഘടനയും അനുകൂലിച്ച ഈ റിപ്പോർട്ട് പ്രകാരം, കർണാടക, തമിഴ്നാട്, ആന്ധ്ര കേരളം എന്നീ സംസ്ഥാനങ്ങളിലെ നിബിഡ വനങ്ങളിലായിരിക്കും ഭീകരർ ദക്ഷിണേന്ത്യയിലെ ആസ്ഥാനം തയ്യാറാക്കുക, എന്നാണ് ചില വെളിപ്പെടുത്തലുകൾ.