”ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോ​ദി “ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി:

”ബുറേവി ചുഴലിക്കാറ്റിനെ  നേരിടാൻ   കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോ​ദി “ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും  പ്രധാനമന്ത്രി:

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോ​ദി “ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി:

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സംസ്ഥാനങ്ങൾക്ക് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളർക്കായി പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

”ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.അതെസമയം ബുറേവി അസാധാരണ ചുഴലിക്കാറ്റാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അസാധാരണ ചുഴലിക്കാറ്റായതിനാല്‍ കാറ്റിന്റെ സഞ്ചാരപദം ഏറെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വരുംമണിക്കൂറില്‍ കാറ്റിന്റെ സഞ്ചാരപദത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അതിനെ കൂടുതല്‍ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.courtesy:brave india