ലവ്​ ജിഹാദ്​ ;കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​-യോഗി ആദിത്യനാഥ്‌:

ലവ്​ ജിഹാദ്​ ;കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​-യോഗി ആദിത്യനാഥ്‌:

ലവ്​ ജിഹാദ്​ ;കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​-യോഗി ആദിത്യനാഥ്‌:

ശബരിമലയുടെ കാര്യത്തിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചില്ല

കാസർഗോഡ്: കേരള മണ്ണിനെ ലൗജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി കമ്യൂണിസ്റ്റുകൾ മാറ്റിയെന്ന് യോഗി ആദിത്യനാഥ്. ഇന്ത്യയെ അഖണ്ഡമായി നിലനിർത്തിയ ആദിശങ്കരന്റെയും സമൂഹ്യ ഐക്യത്തിന്റെ കാഹളം മുഴക്കിയ ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ഭീകരരുടെ സുരക്ഷിത കേന്ദ്രമാക്കി ഒരു സർക്കാർ ഭരിക്കുകയാണെന്ന് ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

കേരളത്തിൽ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാൽ യു.പിയിൽ ഞങ്ങൾ ഇതിനായി ശക്​തമായ നിയമം നിർമിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സർക്കാറുകൾ ഉറങ്ങുകയായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച്​ സർക്കാറുകൾക്ക്​ യാതൊരുചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായഅപകടകരമായ കാര്യങ്ങളിൽ ഇവിടത്തെ പരമ്പരാഗത​ സർക്കാറുകൾ മൗനം പാലിക്കുകയാണ്​. അതിനാൽ ഇവിടെ ബി.ജെ.പിയുടെ ഭരണം വരണം. ബി.ജെ.പി നിങ്ങൾക്ക്​ സുരക്ഷയും സമാധനവും നൽകും. ശബരിമലയുടെ കാര്യത്തിൽ ജനങ്ങളുടെതാൽപ്പര്യങ്ങൾക്ക്​ വിരുദ്ധമായാണ്​ സർക്കാർ പ്രവർത്തിച്ചത്​. കേരളത്തിൽ മാറിമാറിവരുന്ന സർക്കാറുകൾ ജനനന്മക്കായി ഒന്നും ചെയ്​തിട്ടില്ലെന്നും ആദിത്യനാഥ്​ പറഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ കൃത്യമായി ഭീകരസംഘടന കൾക്കൊപ്പമാണ്. ദേശീയതയുടെ സംരക്ഷകരായ ആർ.എസ്.എസിനെതിരെ റാലി നടത്തുന്നതും രാഷ്ട്രവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും സർക്കാർ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഇതെല്ലാം ഒരു മറയുമില്ലാതെ നടത്തുന്ന, ഗൂഢാലോചനക്കാരായ എല്ലാ ഭീകരരേയും നേരിട്ട് സഹായിച്ചുകൊണ്ടാണ് ഇവിടത്തെ സർക്കാർ നിലനിൽക്കുന്നതെന്ന് ഓർക്കണം. കമ്യൂണിസ്റ്റ് സർക്കാറിന്റെ ഭീകരാനുകൂല നയം കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് ഓർമ്മിപ്പിച്ചു.

കമ്യൂണിസ്റ്റുകൾക്ക് കേരളത്തിന്റേയും ഭാരതത്തിന്റേയും സുരക്ഷ പ്രശ്‌നമല്ല. ഇവർ അനങ്ങില്ല. ഇവിടെയാണ് ബി.ജെ.പിയുടെ ആവശ്യകത വർദ്ധിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.അതേ സമയം കേരളത്തിലെ വിശ്വാസ സമൂഹത്തെ ചവിട്ടി അരച്ച് അതേ ഭീകരസംഘടനകളെ സഹായിക്കുകയാണ്. ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കളെ ഉപദ്രവിച്ച സർക്കാറാണിവർ. ഒപ്പം മതപരമായ സഹിഷ്ണുത തകർത്ത് ക്രൈസ്തവ പള്ളികളേയും സർക്കാർ ഇല്ലാതാക്കുകയാണ്. മതങ്ങളുടെ പേരിൽ ജനമനസ്സിൽ വേർതിരിവുണ്ടാക്കാൻ ഹലാൽ ബാങ്കിന് ഇതേ സർക്കാർ നൽകുന്ന പിന്തുണയും എന്തിന്റെ മുന്നറിയിപ്പാണെന്ന് കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് പറഞ്ഞു.