ശബരിമല തന്നെയാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പിണറായി സർക്കാരിന്റെ പ്രധാന പതന കാരണം: (നിരീക്ഷണം.)
ഒരു രണ്ടാം വരവാണ് പിണറായിയുടെ പ്രതീക്ഷയെങ്കിലും അതിനുള്ള സാധ്യത ഏറെ വിരളമാണ്. എന്തെന്നാൽ ആസന്നമായ നിയമസഭാ തിരഞ്ഞ്ഞെടുപ്പിൽ ശബരിമല വിഷയം തന്നെയാകും മുഖ്യ പ്രചാരണ വിഷയമാകാനുള്ള സാധ്യതയും.ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി എന്ന അവസ്ഥയാണുണ്ടായതെങ്കിൽ, കോൺഗ്രസ്സിലെ കടിപിടിയും സ്വരച്ചേർച്ചയിലായ്മയും അതിലുപരി അവരുടെ ന്യൂന പക്ഷ പ്രീണനവും രാജ്യവിരുദ്ധതയും അവരെയും വിജയപ്രാപ്തിയിലെത്തിക്കാനുള്ള സാധ്യത കുറക്കുന്നു.ബിജെപി യെ സംബന്ധിച്ചിടത്തോളം സാധ്യതകൾ പരിമിതമാണെങ്കിലും വാതായനങ്ങൾ അവരുടെ മുന്നിൽ തുറന്നു കിടക്കുകയാണ് .
ഇപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വരവോടെ ചിത്രം ആകെ മാറിയിരിക്കുന്നു.അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞ പല കാര്യങ്ങളും LDF/UDF സർക്കാരുകൾ കണ്ണടച്ച് പിടിച്ചതിനാലാണ് അവരുടെ അറിവോടെ കേരളം രാജ്യ വിരുധ്ധരുടെയും ഭീകരരുടെയും റിക്രൂട്ട്മെന്റ് താവളമായി മാറിയത്. നമ്മുടെ കോടതികൾ പോലും ഇതേക്കുറിച്ച് പറഞ്ഞിട്ടും കേരളത്തിലുള്ള ആരുമറിയാത്ത ഭീകരവിരുധ്ധ പോലീസ് ഫോഴ്സോ അല്ലെങ്കിൽ സർക്കാരോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടുമില്ല.ഇതൊക്കെ യോഗി അക്കമിട്ടു നിരത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കോൺഗ്രസ്സും മറ്റു കക്ഷികളും ഭരിച്ചിരുന്നപ്പോൾ ഉത്തർ പ്രദേശ് ഒരു കൊള്ള സങ്കേത സംസ്ഥാനമായിരുന്നു.ഇന്നവിടെ സമാധാനവും അഭിവൃദ്ധിയും പുലരുന്നെങ്കിൽ യോഗി ആണതിനു കാരണം.
ഇനി ശബരിമല വിഷയമെടുക്കാം.. ഹിന്ദു വിശ്വാസ പ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തല്ലിത്തകർക്കാനും വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തിയ സ്ത്രീ സമൂഹത്തിനെതിരെ ഇടതു പക്ഷ സർക്കാർ കൈക്കൊണ്ട കൊടും ക്രൂരതകളും നരനായാട്ടുമൊന്നും ഇന്നും ആരുടേയും മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. ശബരിമല ശാസ്താവ് അതിന്റെ ഫലം പലർക്കും കാണിച്ച് കൊടുത്തെങ്കിലും ജനങ്ങളെ പല രീതിയിലും കഷ്ട്ടപെടുത്തികൊണ്ടിരിക്കുന്ന സര്ക്കാരിന് കിട്ടേണ്ട പ്രതിഭലമാകും അവർ ഏറ്റുവാങ്ങാനിരിക്കുന്ന തോൽവി എന്നത് കാലത്തിന്റെ കൂടി കാവ്യ നീതിയാണ് .
അടിച്ചമർത്തൽ രാഷ്ട്രീയമാണ് ശബരിമലയിൽ കളിച്ചതെങ്കിൽ, സമാനമായ അടിച്ചമർത്തലാണ് ഇന്ന് ജോലിക്കുവേണ്ടി സമരം ചെയ്യുന്ന യുവസമൂഹത്തോടും ചെയ്തുകൊണ്ടിരിക്കുന്നത്.ജനങ്ങൾക്ക് ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള ഒരു സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കഴിഞ്ഞ എഴുപത് വർഷത്തോളം ഇരു മുന്നണികളെയും മാറി മാറി ഭരിക്കാൻ ഏല്പിച്ചിട്ട് ജനങ്ങൾ എന്ത് നേടി. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും സ്വസ്ഥമായി ഈ നാട്ടിൽ ജീവിക്കണമെങ്കിൽ LDF/UDF വരണമോ അതോ മൂന്നാമതൊരു കക്ഷി ഭരണത്തിൽ വരണമോ എന്നാലോചിക്കേണ്ട സമയമാണ് ഇപ്പോൾ കരഗതമായിരിക്കുന്നത്.ബിജെപി എന്ന മൂന്നാം കക്ഷിയെ കുറിച്ചാണെങ്കിൽ നമുക്ക് മാറി ചിന്തിക്കേണ്ട യാതൊരാവശ്യവുമില്ല., ഇരു മുന്നണികളും അവരെ ഭയപ്പെടുന്നത് കൊണ്ട് ഇരുവരും ചേർന്ന് മറ്റുള്ളവരെ ഭയപ്പെടുത്തുന്നു എന്നു മാത്രം .By..R.Subhash Chanra Kurup ,Rtd Naval Officer, Electronic Engr, And Chief Editor of The media list magazine Kaladwani and the online portal Kaladwani News.(2nd part follows)