കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നു; പിണറായി സർക്കാർ പാളിച്ചകൾ തുറന്നു കാട്ടുന്ന കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ:

തിരുവനന്തപുരം : കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡിനെ സിപിഎം പ്രവർത്തന കേന്ദ്രമാക്കിമാറ്റുന്നുവെന്നും അദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ എൻഡിഎ കുറ്റപ്പത്രം പ്രകാശനം ചെയ്യവെയാണ് കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

ഓഖിയിലെയും പ്രളയത്തിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത. ശബരിമല വേട്ട, കെട്ടഴിച്ചുവിട്ട ആഭ്യന്തരം, കിഫ്ബി എന്ന പെരും നുണ, തുടങ്ങി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ പാളിച്ചകൾ വരെ തുറന്നു കാട്ടുന്നതാണ് എൻഡിഎ കുറ്റപ്പത്രം. ജനങ്ങൾ പന്തളത്ത് നിന്ന് സർക്കാരിനെ തിരുത്തി തുടങ്ങിയെന്ന് കുറ്റപ്പത്രം പ്രകാശനം ചെയ്യവെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ദേവസ്വം ബോർഡിനെ സിപിഎം പ്രവർത്തന കേന്ദ്രമാക്കി മാറ്റി, ബിജെപി വന്നാൽ ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകുമെന്നും അദേഹം പറഞ്ഞു.

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

ഉത്തർപ്രദേശ് മാതൃകയിൽ ലൌവ് ജിഹാദിനെതിരെ കേരളത്തിലും നിയമനിർമ്മാണം നടത്തും. ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറി. മന്ത്രിസഭയിലെ അംഗമായ കെ.ടി ജലീൽ തന്നെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തിന് ആദ്യഘട്ടത്തിൽ മാതൃകയായിരുന്ന കേരളം ഇപ്പോൾ രോഗ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.cortesy:janam