പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി; ജൂൺ 30 വരെ:
ഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആയിരുന്ന മാർച്ച് 31 ൽ നിന്ന് ജൂൺ 30 വരെ ആദായ നികുതി വകുപ്പ് നീട്ടിയിരിക്കുന്നു .
കൊവിഡ് ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് നാളെ മുതൽ ഇടപാടുകൾക്ക് പിഴ ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ നാളെ മുതൽ അസാധുവാകുമെന്നും അറിയിപ്പ് ഉണ്ടായിരുന്നു.ഈ നടപടികളാണ് താത്കാലികമായി ആദായ നികുതി വകുപ്പ് നിർത്തി വെച്ചിരിക്കുന്നത്.