മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ പാവങ്ങള്‍ക്ക് വേണ്ടിയുള്ളത്’; കാര്‍ഷിക ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്‍:
ഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്റെ വെളിപ്പെടുത്തല്‍. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്കരണങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അത് തടയുക വഴി ഇന്ത്യയിലെ സമ്പന്ന കര്‍ഷകര്‍ പാവങ്ങള്‍ക്കുള്ള പരിഷ്കരണത്തെ തടഞ്ഞുവെക്കുകയാണെന്നും ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധനായ സാല്‍വത്തോര്‍ ബബോണ്‍സ് വ്യക്തമാക്കുന്നു. ഫോറിന് പോളിസി എന്ന മാഗസിനില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.
വര്‍ഷങ്ങളോളം ആലോചിച്ച്, പഠനങ്ങള്‍ നടത്തിയും ചര്‍ച്ച ചെയ്തുമാണ് മോദി സര്‍ക്കാര്‍ നിയമപരിഷ്കരണം നടത്തിയത്. പാവപ്പെട്ട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ നിയമപരിഷ്കരണത്തിനുള്ളുവെന്നും അദ്ദേഹം കുറിച്ചു. കൂടുതല്‍ പ്രകൃതി സൗഹൃദ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ മുന്ന് കാര്‍ഷിക പരിഷ്കരണബില്ലുകളും കാര്ഷികോല്പന്നങ്ങളുടെ ശേഖരണം കേടുവരാതെ സൂക്ഷിക്കല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പരിഷ്കാരങ്ങളെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അദ്ദേഹം മാഗസിനില്‍ കുറിച്ചു. പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്ന ഈ ബില്ലിനെ എതിര്‍ക്കുന്നത് സമ്പന്നകര്‍ഷകരാണ്. ഇപ്പോഴുള്ള സ്ഥിതി തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനം. സമ്പന്ന കര്‍ഷകരുടെ നിലപാട് പാവപ്പെട്ടവര്‍ക്ക് എതിരാണ്. കര്‍ഷകരുടെ നില മെച്ചപ്പെട്ടാല്‍ അത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് സമ്പന്ന കര്‍ഷകരും ഇടനിലക്കാരും തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ നിയമനിര്മാണത്തിനെതിര് നില്‍ക്കുന്നതെന്നും ബബോണ്‍സ് വ്യക്തമാക്കി.courtesy..brave india.