കുടിവെള്ളം കിട്ടാക്കനിയാകുന്ന ചില്ലരിക്കോണം വാർഡ് ..ആക്കുളം:
തിരുവനന്തപുരം: ഉള്ളൂർ ആക്കുളം ചില്ലരിക്കോണം വാർഡിൽ കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് ദിവസത്തോളമായി. നാഥനില്ലാക്കളരി പോലെയാണ് ഇവിടത്തെ കുടിവെള്ള വിതരണം .എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ അറിയില്ല.
ഒരു വശത്ത് കോവിഡ് പ്രോട്ടോകോൾ ,മറുവശത്ത് കൊടും വേനൽ:വെള്ളം കിട്ടിയാലെന്ത്..കിട്ടിയില്ലെങ്കിലെന്ത് ..കൊച്ചു കുഞ്ഞുങ്ങളുടെ കാര്യം എന്ത് ചെയ്യും.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ കോവിഡ് അടപ്പായതിനാൽ ജോലിക്ക് ആളെ കിട്ടാത്തതാണ് കാരണമെന്നറിഞ്ഞു.ഏതായാലും അത്രയുമെങ്കിലും തുറന്നു പറഞ്ഞ ഓവര്‍സിയർക്ക് നന്ദി.ഇന്ന് വൈകിട്ടോടെ വാട്ടർ സപ്പ്ളൈ പുനഃസ്ഥാപിക്കാനാകുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയക്കാർ അരങ്ങു തകർത്ത് കോവിഡ് മഹാമാരി രണ്ടാം ഘട്ടത്തിലെത്തിച്ചതിനും ശിക്ഷ ജനങ്ങൾക്കാണ്.
ഇതുപോലുള്ള ജനകീയമായ, സാധാരണക്കാരനെ അലട്ടുന്ന ഭരണ തല അനാസ്ഥകൾ ജനങ്ങളിലും അധികാരികളിലും എത്തിക്കാൻ Kaladwani News ചാനലുമായി ബന്ധപ്പെടുക … 9037259950 Please visit our site (http:/kaladwaninews.com)