ജനവിധി – 2019… ഓരോവോട്ടുംവിലയേറിയതാണ്… സമൂഹഭാവിനിർണ്ണയത്തിനുള്ള വജ്രായുധമാണ്. . . .news desk

ജനവിധി – 2019… ഓരോവോട്ടുംവിലയേറിയതാണ്…					സമൂഹഭാവിനിർണ്ണയത്തിനുള്ള വജ്രായുധമാണ്. . . .news desk

ഏപ്രിൽ 23 ന്…കേരളം പോളിം​ഗ് ബൂത്തിലേയ്ക്ക് നീങ്ങുകയാണ്. ഇതുവരെ കേരളത്തിൽ രണ്ടുമുന്നണികളാണ്…മത്സരിച്ച്മാറിമാറി ജയവും തോൽവിയും പങ്കിട്ടുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ കേരളം പല മേഖലകളിലും പിന്നോക്കവുമായി…! അഴിമതിയും, വർ​​ഗ്​ഗീയ പ്രീണനവും, ജാതീയമായ അടിച്ചമർത്തലുകളും, അധികരിച്ചു. അതിലുപരി ഒരു മത വിഭാ​ഗത്തിന്റെ വിശ്വാസ പ്രമാണങ്ങളെയും, ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമം കൂടിയായതോടെ കേരളമിന്ന് ഒരു പ്രത്യേക സ്ഥിതി വിശേഷത്തിലെത്തി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരുണത്തിൽ മറ്റൊരു രാഷ്ട്രീയ മുന്നണി കൂടി കേരളത്തിലിപ്പോൾ ഉരുത്തിരിയുകയാണ്. (ചുരുക്കത്തിൽ 23ന് പോളിം​ഗ്  ബൂത്തിലെത്തുമ്പോൾ -വിശ്വാസപ്രമാണങ്ങളെയും ക്ഷേത്രാചാര ങ്ങളെയും തകർക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരെ എൻ.ഡി.എ. എന്ന മൂന്നാം മുന്നണിയും പോർക്കളത്തിലുണ്ട്. ഈ സർക്കാരും പ്രതിപക്ഷവും ക്ഷേത്രാചാരങ്ങളെ തകർക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അതിനെ ചെറുത്ത്നിന്ന് ദുരിതങ്ങൾ ഏറ്റുവാങ്ങിയ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മയാണ് N.D.A മുന്നണി. തിരഞ്ഞെടുപ്പ് ​ഗോദയിൽ – കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോൾ കാണുന്നതാകട്ടെ – എൻ.ഡി.എ സാരഥികൾ ഏറെ മുന്നിലെന്നതാണ്. എല്ലാ മത വിശ്വാസികളുടെയും ആചാരനുഷ്ഠാനങ്ങളെ കാത്തുസൂക്ഷിക്കുമെന്ന ശക്തമായ നിലപാടാണ് N.D.A യുടേത് എന്നത് അവർ സംശയമില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ ദേശീയത, ശക്തമായ  ഭീകര വിരുദ്ധ നിലപാടുകൾ, അഴിമതി നിർമ്മാർജനം എന്നിവ NDA യുടെ പ്രതിഛായ കൂടുതൽ ഉയർത്തിയിരിക്കുന്നു. കേന്ദ്രസർക്കാരിൽ – നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പല ഭരണ നടപടികളും ജനങ്ങൾക്കനുകൂല ഘടകമായി മാറിയതും, വീണ്ടും വേണം – മോദി ഭരണം എന്ന ആവശ്യം അടിവരയിട്ടുകഴിഞ്ഞിരിക്കുന്നു. കർഷകമരണം ഉണ്ടാകുമ്പോൾ കരയുന്ന രാഷ്ട്രീയക്കാർ………..ഭീകരരാൽ സൈനികർ കൊല്ലപ്പെടുമ്പോൾ മിണ്ടാട്ടമില്ലാത്ത വരാകുന്നു എന്ന് മാത്രമല്ല…അവരുടെ സേവനങ്ങളെ പ്രകീർത്തിക്കുന്ന പ്രധാനമന്ത്രിയെ വരെ അവഹേളിക്കുന്ന കാഴ്ച… ഒൺ റാങ്ക് ഒൺ പെൻഷൻ സൈനികർക്ക് ലഭിക്കാനുള്ള കാരണം തന്നെ കേന്ദ്രത്തിലെ NDA സർക്കാരാണ്. UPA ഭരണമായിരുന്നെങ്കിൽ സൈനികർക്കും, കർഷകരെപ്പോലെ ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു. . . .?

ഒരു ചോദ്യം കൂടി… ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമായിട്ടും എന്തേ ഇവിടെയൊരു ന്യൂനപക്ഷ പ്രീണനനയം. അതവർ ഭീകരവാദികളാണെങ്കിൽ കൂടി… അതുകൊണ്ട് തന്നെ 2019 ലെ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ജനങ്ങൾക്ക് മാറിച്ചിന്തിക്കാനുള്ള അവസരമാണിത്. അതിനായി ജനങ്ങളുടെ പക്കലുള്ള വോട്ടെന്ന വജ്രായുധത്തെ നമുക്ക് പുണരാം. ജനങ്ങൾക്ക് വേണ്ടി കൂടെയുണ്ടാകും എന്ന് ഉറപ്പുള്ള സ്ഥാനാർത്ഥികളെയായിരിക്കണം നാം തിരഞ്ഞെടുത്തയക്കേണ്ടത്. ഇപ്പോൾ വേണ്ടതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിച്ചിട്ടുകാര്യമില്ല. . ലോ​കരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ പല രം​ഗങ്ങളിലും ഇപ്പോൾ നാലാം സ്ഥാനത്താണ്. ഇന്ത്യയുടെ കീർത്തി ഏറ്റവും ഉയർന്ന കാലഘട്ടമാണിപ്പോൾ. അതിന് കാരണം നരേന്ദ്രമോദിയുമാണ്. അദ്ദേഹത്തിന്റെ ഇഛാശക്തിയും ദീർഘവീക്ഷണവും വിജയങ്ങൾക്ക് കരുത്തു പകർന്നു. . .