അക്രമി എം എൽ എ മാരെ രക്ഷിക്കാൻ സിപിഎം എടുത്തത് പൂഴിക്കടകൻ; കെ.എം മാണി കള്ളനെന്നു സിപിഎം സുപ്രീം കോടതിയിൽ…എലിപ്പത്തായത്തിൽ വീണ അവസ്ഥയിൽ ജോസ് കെ മാണി:

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ധനബിൽ അവതരണ വേളയിൽ നിയമസഭക്കകത്തു നടന്ന കൈയ്യാങ്കളിയും അക്രമവും പൊതുമുതൽ നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ, സിപിഎം അവരുടെ അന്നത്തെ അക്രമികളായ എം എൽ എ മാരെ രക്ഷിക്കാനെടുത്ത നീക്കമാണ് ഇപ്പോൾ ചർച്ചാ വിഷയasമാകുന്നത് . അതൊരു പൂഴിക്കടകൻ തന്നെയായിരുന്നു. പെട്ടത് ജോസ് കെ മാണിയും.

തന്റെ പിതാവിനെ കള്ളനെന്നു കോടതിയിൽ പറഞ്ഞതിലൂടെ,ജോസ് കെ മാണി എലിപ്പത്തായതിൽ പെട്ട അവസ്ഥയിലായി. കിട്ടിയ ചെറുസൗഭാഗ്യങ്ങളിൽ നിൽക്കവേ തന്നെ വായ് തുറക്കാനാവാത്ത അവസ്ഥയിലുമാണ്. ചുരുക്കത്തിൽ അവിടെ കിടന്നു വട്ടം കറങ്ങുകയേ നിവർത്തിയുള്ളു.കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോൾ ആകെ കാണുന്നത് ഒരു കരിന്തിരി വെളിച്ചം ആണ് …അത് പാർട്ടിയിൽ വരാനിരിക്കുന്ന പിളർപ്പാണ് . അതിൽ ജോസ് കെ മാണിയുടെ സ്ഥാനം എന്തായിരിക്കും എന്ന ചോദ്യമാണുയരുന്നത്.