സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം;അല്ലെങ്കിൽ പാർട്ടിക്കാരുടെ കാലു പിടിക്കണം.

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം;അല്ലെങ്കിൽ പാർട്ടിക്കാരുടെ കാലു പിടിക്കണം.

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം;അല്ലെങ്കിൽ പാർട്ടിക്കാരുടെ കാലു പിടിക്കണം:

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം;അല്ലെങ്കിൽ പാർട്ടിക്കാരുടെ കാലു പിടിക്കണം. സ്വകാര്യ ആശുപത്രികളിൽ 950 രൂപ മുതൽ 1500 വരെ വാങ്ങുന്നതിൽ രാഷ്ട്രീയ ഇടനിലക്കാർക്ക് കമ്മീഷനും ലഭിക്കുന്നെന്നത് നാടാകെ പാട്ടുമാണ് .. ആരാരോട് പറയാൻ അനുഭവിക്കുകയല്ലാതെ. ഇക്കഴിഞ്ഞ ദിവസ്സം താമസ സ്ഥലത്ത് നിന്നും വളരെ ദൂരം യാത്ര ചെയ്ത ഇന്ജക്ഷന് വേണ്ടി സ്വകാര്യ ആശുപത്രിയിൽ എന്റെ ഒരു സുഹൃത്ത് നൽകിയത് 953 രൂപയാണ്.

വാക്സിൻ കുറവെന്ന് … മനപ്പൂർവം പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളെ ഇപ്രകാരം ദൂരസ്ഥലങ്ങളിൽ ഓടിക്കുന്നതിലൂടെ സർക്കാരിന് ലഭിക്കുന്നത് വൻ വരുമാനമാണ് .അത് എങ്ങനെയെന്നല്ലേ. ആയിരക്കണക്കിന് ആളുകളെ ചുരുങ്ങിയത് പത്ത് ലിറ്റർ പെട്രോൾ ചെലവ് വരുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചാൽ തന്നെ കേരള സർക്കാരിന്റെ ഖജനാവിലേക്ക് പെട്രോൾ നികുതിയിനത്തിൽ ഒഴുകിയെത്തുന്നത് നാനൂറു രൂപയോളമാണ്. അപ്രകാരം ഒരു പതിനായിരം പേർ ഇതുപോലെ വാക്സിന് വേണ്ടി നാല് പാടേയ്ക്കും ഒരു ദിവസം ഓടാനിടയായാൽ ഏതാണ്ട് 40 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് വെറുതെ ഒഴുകി വരും ..

അപ്പോൾ ഇതൊരു തുടർക്കഥയാക്കിയാലോ..? ഒരുവെടിയ്ക്കു രണ്ടു പക്ഷി…ഒന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധവും തീർക്കാം,സർക്കാർ വരുമാനവും കൂടും ഒപ്പം പാർട്ടിക്കാർക്ക് കമ്മീഷനും കിട്ടും.ഇതാണ് ഇന്നത്തെ കേരളത്തിന്റെ എല്ലാം ശരിയായി വരുന്ന ഒരവസ്ഥ.

ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളിൽ ഏതാണ്ട് പകുതിയും കേരളത്തിലാണെന്നോർക്കുക.വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചില മതസമൂഹത്തിന് കോവിഡ് മാനദണ്ഡത്തിൽ പല ഇളവുകൾ  കേരളത്തിൽ നൽകുന്നതും, അതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി തന്നെയും കടുത്ത വിമര്ശനം സർക്കാരിനെതിരെ നടത്തിയിരുന്നതും ജനങ്ങൾ മറന്നു കാണില്ലല്ലോ ..! 

നിങ്ങളുടെ സ്ഥലത്തെ ഏതു വാർത്തകളും സത്യസന്ധമായി പ്രസിദ്ധീകരിക്കാൻ kaladwani News  മായി 8921945001  ൽ ബന്ധപ്പെടുക.