ശബരിമല ആചാര വിശ്വാസ സംരക്ഷണത്തിന് ,ദേശ സുരക്ഷയ്ക്ക് . രാജ്യ നന്മ്മയ്ക്ക്, അഴിമതിക്കാരെ പൂട്ടുന്നതിന് ,ലോകരാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ പ്രതിശ്ചായ ഇനിയും ഉയർത്തുന്നതിന് ,ജനങ്ങൾക്ക് ഗുണപരവും സമൂലവുമായ വികസന മാറ്റത്തിന് ,മത സൗഹാർദ്ദത്തിന് … മോദി ഭരണം തന്നെയാണ് ഉത്തമമെന്ന നിഗമനത്തിലാണ് ജനങ്ങൾ ചെന്നെത്തിയിരിക്കുന്നത് ..കേരളവും മോദിയോടൊപ്പം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.രാജ്യത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങളും അതാണാഗ്രഹിക്കുന്നതെന്നതും ശ്രദ്ധേയമായിരിക്കുന്ന കാഴ്ചയാണിപ്പോൾ. കലാധ്വനി ഓൺലൈൻ ന്യൂസ് പോർട്ടലും കലാധ്വനി മാസികയും ചേർന്ന് നടത്തിയ സർവേയുടെ കണ്ടെത്തലാണിത്.
ഇശ്ചാശക്തിയും ദേശഭക്തിയും ദേശ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയായിരിക്കണം പ്രധാനമന്ത്രിയെന്നതിൽ യാതൊരു സംശയവും ആർക്കുമില്ല …ഉത്തരം ,ചോദിക്കുന്നതിനു മുന്നേയെത്തി…മോദിയെന്ന് . ഇന്നത്തെ പുതിയ തലമുറയെ ഏറെ സ്വാധീനിച്ചിരിക്കുന്നതും മോദിയാണ്.
ഒരുവശത്ത് മോദിയെങ്കിൽ മറുവശത്ത് പ്രതിപക്ഷമെന്ന പേരിൽ അടിച്ചും കലഹിച്ചും നിൽക്കുന്ന മഹാഗദ്ബന്ധനിൽ നിന്ന് ആരെ ഉയർത്തി കാട്ടാനുണ്ട്.ആരുമില്ല… എന്തെന്നാൽ വിവിധ പാർട്ടികളിലെ എല്ലാ നേതാക്കളും പ്രധാനമന്ത്രി സ്ഥാനാർഥി മോഹികളാണ് എന്നതുതന്നെ.അതുമാത്രമോ… 60 കൊല്ലത്തോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ നേതാക്കളെല്ലാം തന്നെ കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ച് കേസില്പെട്ടവരും ഇപ്പോൾ കോടതിയുടെ കനിവിൽ പുറത്തിറങ്ങി നടക്കുന്നവരുമാണെന്നറിയുക. നല്ല ഇശ്ചാശക്തിയുള്ള ഒരു നേതാവെങ്കിലും ഇക്കൂട്ടത്തിലുണ്ടോ…ദേശസ്നേഹമുള്ളവരെയും കാണാനില്ല…ഉണ്ടായിരുന്നെങ്കിൽ ഇവരൊന്നും ബാലക്കോട്ട് ആക്രമണ വേളയിൽ പാകിസ്ഥാന് ജയ് വിളിക്കില്ലായിരുന്നു.. അപ്പോൾ എന്ത് വിശ്വാസത്തിന്റെ പേരിൽ ഇക്കൂട്ടരെ പ്രധാനമന്ത്രി യാക്കാമെന്ന വിഷയത്തിൽ ജനങ്ങൾക്ക് എതിർപ്പാണുണ്ടായത്. അപ്പോൾ എന്ത് വിശ്വാസത്തിന്റെ പേരിൽ ഇക്കൂട്ടരെ പ്രധാനമന്ത്രിയാക്കാമെന്ന വിഷയത്തിൽ ജനങ്ങൾക്ക് എതിർപ്പാണുണ്ടായത്. മഹാകെട്ട(ട്ടു) ബന്ധൻ എന്ന പേര് പോലെ ഇവർക്ക് ഭരണം തന്നെ കിട്ടിയാലത്തെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യവുമുയരുകയുണ്ടായി. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാലത്തെ അവസ്ഥയാകും… ഈ പാർട്ടികളൊക്കെയും ബന്ധത്തിലാണെന്നു പറയുന്നുണ്ടെകിലും പലയിടത്തും കീരിയും പാമ്പും പോലെയുമാണ്. അല്ലെങ്കിൽ അധികാരം കൈക്കലാക്കാൻ വേണ്ടി ജനങ്ങളെ പറ്റിക്കുന്നു. അതിനുദാഹരണമാണ് കേരളത്തിലെ വയനാട് മണ്ഡലം. ഇവിടേക്ക് വടക്കേ ഇന്ത്യയിൽ നിന്നൊരു സ്ഥാനാർത്ഥിയെ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതിലെ വിരോധാഭാസമെന്നത് സിപിഎം & കോൺഗ്രസ് ദേശീയ തലത്തിൽ കൂട്ടുകെട്ടിലാണ് .അതുകൊണ്ട് കൂടിയാണല്ലോ രാഹുൽ ഗാന്ധി എടുത്തു പറഞ്ഞത് …ആരും സിപിഎം നെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും പറയരുതെന്ന് .. മിണ്ടരുതെന്ന്… അതിന്റെ അർത്ഥമെന്താണ് ..? രാഹുൽ ഗാന്ധിക്ക് വയനാട് ജയിക്കണമെന്നു മാത്രം.. മറ്റു സീറ്റുകൾ സിപിഎം എടുത്തോട്ടെ എന്നായിരിക്കാം … ഇപ്പോൾ ഇതാരും പുറത്ത് മിണ്ടുന്നില്ലെങ്കിലും അത്തരത്തിലുള്ള നീക്കുപോക്കുകൾ നടക്കുന്നതായ വാർത്തകൾ പുറത്തു വരുന്നുണ്ട്. അതിനുള്ള കാരണവും മറ്റൊന്നല്ല…
കേരളവും മോദിയോടടുക്കുന്ന കാഴ്ച്ച എല്ലാവരെയും ഞെട്ടിക്കുന്നു…വേവലാതിപ്പെടുത്തുന്നു… മുൻകാല 60 വർഷത്തെ കോൺഗ്രസ് ഭരണത്തെക്കാളും കഴിഞ്ഞ 5 വർഷത്തെ മോദി ഭരണത്തിലൂടെ രാജ്ജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കുമുണ്ടായത് .. അഴിമതിയല്ല…സ്വജന പക്ഷപാതമല്ലാ..മറിച്ച് നേട്ടങ്ങളായിരുന്നു എന്ന തിരിച്ചറിവാണ് … വീണ്ടും വരണം ,മോദി ഭരണം എന്ന് ജനങ്ങൾ ആഗ്രഹിച്ചു പോകുന്നത്. By R.Subhash,Electronic Engr,Chief Editor,(Rtd Naval Officer)Media person for the last 25 years