ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നടുറോഡിൽ വെച്ച് ;സംഭവം തിരുവനന്തപുരത്ത്:

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്  നടുറോഡിൽ വെച്ച് ;സംഭവം തിരുവനന്തപുരത്ത്:

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നടുറോഡിൽ വെച്ച് ;സംഭവം തിരുവനന്തപുരത്ത്:

തിരുവനന്തപുരം: നടുറോഡിൽ വെട്ടിക്കൊലപാതകം.ഭര്‍ത്താവ് ഭാര്യയെയാണ് വെട്ടിക്കൊന്നത്. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം. ഷീബ (38) എന്ന യുവതിയെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം കുടുംബ പ്രശ്നമെന്നാണ്പ്രാഥമിക നിഗമനം.ഷീബ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സെല്‍വരാജ് റോഡില്‍ വെച്ച്‌ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷീബ ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചു.

റൂറല്‍ എസ്.പി പി.കെ. മധുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.