മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ ഹിന്ദു വംശഹത്യ. ‘ജിഹാദി ഘടകങ്ങളില്‍’ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമെന്ന് … യോഗി ആദിത്യനാഥ്.
ലക്നൗ: ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയാണ് മലബാര്‍ കലാപമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ജിഹാദി ഘടകങ്ങളില്‍’ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര് എസ് എസ് മാസികയായ പാഞ്ചജന്യ മലബാര്‍ കലാപത്തെ കുറിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു യോഗിയുടെ പ്രതികരണം.
‘ ശരിയായ വീക്ഷണ കോണില്‍ നിന്ന് കൊണ്ടാകണം ചരിത്രത്തെ മനസിലാക്കേണ്ടത് . സമൂഹത്തിലെ ‘ജിഹാദി’ ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണം’- യോഗി പറഞ്ഞു.
ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രകാരന്മാര് എഴുതുമ്പോള്‍, സവര്‍ക്കാറാണ് വംശഹത്യ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ബ്രിട്ടീഷുകാര്‍ക്കും, അവര്‍ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ പ്രതിഷേധമായിട്ടാണ് ഇടതുപക്ഷം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മതംമാറാന്‍ വിസമ്മതിച്ചതാണ് കാരണം. ആസൂത്രണം ചെയ്തത് പോലെ ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, അമ്പലങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വാൽക്കഷണം :ഹിന്ദു വംശഹത്യ എങ്ങനെയാണ് സ്വാതന്ത്ര്യ സമരമാകുന്നതെ ന്നതിന്റെ പൊരുൾ കണ്ടെത്താൻ ഒരുപക്ഷെ അത് നടത്തിയവർക്കും കൂട്ട് നിന്നവരോ നിൽക്കുന്നവർക്കോ മാത്രമേ കഴിയാതുള്ളു ..അതല്ലേ ചരിത്ര സത്യം.