ആദ്യം നല്ല സംസ്കാരമെന്തെന്നു പഠിക്കണം;അപ്പോൾ ഇന്ത്യയെന്ന മഹാരാജ്യം തന്നെയാണ് ഉത്തമമെന്നു ബോധ്യമാകും:
അതെന്തെന്നാൽ മലയാളികൾ ഉൾപ്പെടെ വളർത്തി വലുതാക്കിയ നടന് പണവും പ്രശസ്തിയും പ്രതാപവും ഒക്കെ ആയപ്പോൾ ഇന്ത്യയിൽ ജീവിക്കാൻ പേടിയാണെന്ന് പലയാവർത്തി ഉരുവിട്ടുകൊണ്ടിരുന്ന ആളാണ് ഷാരൂഖ് ഖാൻ എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല. എന്നാൽ അപ്പറഞ്ഞതിപ്പോൾ ഗുളികനായ അവസ്ഥയിൽ ആയിരിക്കുന്നു. അതെന്തെന്നല്ലേ … പറയാം,ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ദേ..വച്ച് പിടിച്ചിരിക്കുന്നു. നർക്കോട്ടിലേക്ക്..! അതും ഈ പരിപാടി വര്ഷങ്ങളായി നടന്നു വരികയും ചെയ്യുന്നു.അപ്പോൾ പിന്നെ ഇന്ത്യയിൽ ജീവിക്കാൻ പേടിയില്ലാതെ വരുമോ…?
ഒരിക്കൽ തന്റെ മകനെ കുറിച്ച് ഒരിന്റർവ്യൂവിൽ ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ചിത്രത്തിൽ quote ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരവസ്ഥയിൽ മോഡി ഭരണം ഇക്കൂട്ടർക്ക് ഇഷ്ട്ടപ്പെട്ടെന്നു വരില്ല. രാജ്യ വിരുദ്ധരുടെ ഭരണമാണ് നടന്നിരുന്നതെങ്കിൽ ഇതൊന്നും പിടിക്കപ്പെടുകയുമില്ലായിരുന്നു.ഇതൊക്കെ തിരിച്ചറിഞ്ഞപ്പോഴാണ് അസഹിഷ്ണുത എന്ന വാക്കിൽ കേറിപ്പിടിക്കാൻ പലർക്കും തോന്നിത്തുടങ്ങിയതെന്നും പൊതുസമൂഹം ഓർത്തിരിക്കേണ്ടതുണ്ട് .
സംസ്കാരം എന്തെന്ന് പഠിക്കാത്തവർ എന്ത് ചെയ്തിട്ട് എന്ത് കാര്യം എന്നതിന് ഇതിൽക്കൂടുതൽ തെളിവുകൾ ഒന്നും വേണ്ടല്ലോ.കൊമ്പൻ എങ്ങനെയോ ..അതുപോലെ മോഴയും..! അത്ര തന്നെ ..