തിരു : നഗരസഭയിലെ പാവകളിയിൽ അഴിമതി കത്തുന്നു;ചട്ടം മറികടന്നു എൽ ഇ ഡി ബൾബ് വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ അഴിമതിയെന്ന് കരമന അജിത്:
തിരുവനന്തപുരം നഗരസഭാ ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ഇവിടെ നടക്കുന്ന പതിനൊന്നാമത് അഴിമതിയുടെ തെളിവുകളാണ് ഇപ്പോൾ കരമന അജിത് പുറത്ത് വിട്ടിരിക്കുന്നത്. കോടികളുടെ ഇടപാട് നടത്തി 18000 എൽ ഇ ഡി ബൾബുകൾ വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭക്കുണ്ടായിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങല്‍ നടന്നത്.
തിരുവനന്തപുരം നഗരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റർ കമ്പനിയായ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാർ കോർപറേഷൻ നൽകിയത് സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളെല്ലാം ഇ-ടെൻഡർ വിളിക്കാതെ നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടിയിട്ടും ജനകീയാസൂത്രണ വിഭാഗത്തിലെ രണ്ട് ജീവനക്കാർക്ക് ലക്ഷങ്ങൾ കൈമടക്ക് നൽകിയും ഭരണസമിതിയിലെ ചില നേതാക്കളെ കാണേണ്ടരീതിയിൽ കണ്ടുമാണ്സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ ജനറൽ മാനേജറായിട്ടുള്ള കൊല്ലത്തെ കമ്പനിക്ക് കരാർ ഉറപ്പിച്ചതെന്നാണ് ആക്ഷേപം.
2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ മേൽ എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം, പ്രത്യക്ഷത്തില്‍ നഗരസഭയ്ക്ക് ഉണ്ടായ നഷ്ടം 18 ലക്ഷം രൂപയുടെതാണ്. ….ഇനിയാണ് വമ്പന്‍ ട്വിസ്റ്റ്….
യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയ ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.ഇത്തരത്തിൽ തങ്ങളുടേതെന്ന ലേബലിൽ കോർപറേഷന് നൽകിയ എൽ.ഇ.ഡി ലൈറ്റുകൾ ‘ക്രോംപ്ടണി’ ന്റെ തായിരുന്നുവെന്ന് നഗരസഭയുടെ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു.
Crompton ന്റെ ലൈറ്റുകളുടെ മുകളില്‍ United ന്റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.
Crompton ന്റെ ലൈറ്റുകള്‍ക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായിരുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങി കൂട്ടി പൊതുഖജനാവ് ധൂർത്തടിച്ചതെന്നാണ് കരമന അജിത് ആരോപിച്ചിരിക്കുന്നത്.
അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.350 രൂപ വച്ച് 18,000 ലൈറ്റുകള്‍ ആകുമ്പോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഈ പകല്‍ക്കൊള്ള നിര്‍ത്തിയില്ലെങ്കില്‍ അതിശക്തമായ പ്രതികരണമുണ്ടാകും എന്നാണു കരമന അജിത് ഓര്‍മ്മിപ്പിക്കുന്നത്.ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും നഗര സഭയ്ക്ക് അകത്ത് ശക്തമായ പ്രതിപക്ഷമുണ്ട് അദ്ദേഹം പറഞ്ഞു.