കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നേതാവും അഭിഭാഷകനുമായ മനീഷ് തിവാരി:
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗസ് നേതാവും അഭിഭാഷകനുമായ മനീഷ് തിവാരി രംഗത്ത്. .കോൺഗ്രസ്സിനെ വെട്ടിലാക്കിക്കൊണ്ടു മുൻ ഉത്തരാഖണ്ട് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത് രംഗത്തെത്തിയതിനു പിന്നാലെയാണ് മനീഷ് തിവാരിയും വിമർശനവുമായി എത്തിയിരിക്കുന്നത്. ഹരീഷ് റാവത് പറഞ്ഞത് പാർട്ടിക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാനില്ല തന്റെ കൈകൾ കെട്ടപ്പെട്ടിരിക്കുന്നു വെന്നാണ് .തനിക്കു വിശ്രമിക്കാൻ സമയമായിരിക്കുന്നു വെന്നാണ് അദ്ദേഹം ഉത്തർപ്രദേശിൽ വെച്ച് പറഞ്ഞത്.
കോൺഗ്രസ്സിന് ആദ്യം അസം നഷ്ടപ്പെട്ടു, പിന്നീട് പഞ്ചാബായി.ഇപ്പോൾ ഉത്തരാഖണ്ഡിലെ സ്ഥിതിയും ഭിന്നമല്ലെന്നു ഇവരുടെ വിമര്ശനം അടിവരയിടുകയാണ്.. എന്നുവെച്ചാൽ ആത്മാർത്ഥമായി കോൺഗ്രസ്സ് നിലനിന്നുകാണണം എന്നുള്ളവർക്കു കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. അമ്മയും രണ്ടു മക്കളും കൂടി കോൺഗ്രസിനെ അവരുടെ കുത്തകയാക്കി വെച്ചിരിക്കുയാണെന്ന അപ്രിയ സത്യം മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . രാഹുലിനും ,പ്രിയങ്കക്കും വായ് തുറന്നാൽ മോദിയെ കുറ്റം പറയാനേ പഠിച്ചിട്ടുള്ളു… അതിനെ നേരമുള്ളൂ..അതല്ലല്ലോ ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയാകേണ്ടത്…എന്ന ചോദ്യമാണ് പൊതുസമൂഹം ഉയർത്തുന്നത്.
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ലിൽ പോലും മുഖം തിരിച്ച സമീപനമാണ് കോൺഗ്രസ്സ്കൈക്കൊണ്ടത് .അത് മുസ്ലിം പ്രീണനത്തിന്റെ ഭാഗമായിരിക്കാം.സി ഐ എ വിഷയത്തിലും അവർക്കു ഇതേ നിലപാടായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ കോൺഗ്രസ്സ് നാമാവശേഷമാവുകയാണ് എന്ന് പറയാതിരിക്കാനാവില്ല.
വാൽക്കഷണം:
കോൺഗ്രസ് പറയുന്ന ..മോദി വിരോധമൊന്നും ഇന്ന് ആർക്കുമില്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് ബിജെപി.ശക്തമായ ,കഴിവുറ്റ ഭരണം കാഴ്ച വെക്കുന്ന സർക്കാർ . ശക്തമായ നേതൃത്വവും ഉണ്ട്. രാജ്ജ്യം ഇത്ര കണ്ട് വളർന്നതും ,വികസിച്ചതും ,മാന്യത നേടിയതും മോദിയുടെ ഭരണകാലത്തു തന്നെയാണെന്നതിൽ ഇരുപക്ഷം ഉണ്ടാകില്ല.അതുപോലെ തന്നെ മോദി ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾക്കും യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നത് രാജ്യസ്നേഹികളായ മുസ്ലീങ്ങൾക്ക് നേരിട്ട് ബോധ്യമായിട്ടുള്ളതാണ്.ചില തീവ്രനിലപാടുകാരെ കൊണ്ടുള്ള പ്രയാസമാണ് ഒരുപക്ഷെ അവരും അനുഭവിക്കുന്നത്. (അവലോകനം )