പറയാതെ വയ്യ; നാഥനില്ലാക്കളരിയായി കേരളം:

പറയാതെ വയ്യ; നാഥനില്ലാക്കളരിയായി കേരളം:

പറയാതെ വയ്യ; നാഥനില്ലാക്കളരിയായി കേരളം:

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മലയാളിക്ക് സാക്ഷരതയുണ്ടെന്നു മേനി പറയുമ്പോഴും യാഥാർത്ഥത്തിൽ സാക്ഷരതയുടെ അംശം പോലും ഉണ്ടെന്നു പറയാനാവില്ല. സാക്ഷരതയെന്ന മേനിപറച്ചിലിൽ മയങ്ങിപ്പോയതുകൊണ്ടല്ലേ അന്യ സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ എന്നറിയപ്പെടുന്ന രാജ്യവിരുദ്ധരായ ഭീകരവാദികൾ ഉൾപ്പെടെയുള്ളവർ, അന്യ സംസ്ഥാന തൊഴലാളികളുടെ മറവിൽ ഇവിടെ കിടന്നു നിരങ്ങുന്നതും,കൊള്ള ,കൊല, മയക്കുമരുന്ന് കച്ചവടം,ബലാൽസംഗം.. തൊട്ടു തീവ്രവാദം വരെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും…?ഇവർക്ക് കുടപിടിക്കാൻ ഇടതും വലതും മുന്നണികൾ മത്സരിക്കുന്നത് കോവിഡ് കാലത്ത് ജനങ്ങൾ കണ്ടതാണ്. അത് അതുപോലെ തുടരുന്നുമുണ്ട്. ഇവർക്കൊക്കെ നമ്മുടെ സർക്കാർ തന്നെ ‘അതിഥി’ എന്നൊരു നെറ്റിപ്പട്ടവും വോട്ടു ലഭ്യതക്കായി ചാർത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്താണ് …? നിയമ സമാധാനം കാത്തു സൂക്ഷിക്കേണ്ട പോലീസിനെ പോലും തീയിട്ടു കൊല്ലാനുള്ള ശ്രമമല്ല നടത്തിയതെന്ന് നിങ്ങളാർക്കെങ്കിലും പറയാമോ..? അപ്പോൾ അവർ സമയോചിതമായി രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് ഹൃദയമുള്ളവരൊന്ന് ചിന്തിച്ചു നോക്കുക.?

പാതിരാത്രിയിൽ ഇത്രയും പേര് അവിടെ ഒന്നിക്കണമെങ്കിൽ, അങ്ങനെ ഒരു സീൻ ഉണ്ടാകണമെങ്കിൽ തീർച്ചയായും അവിടെ ഇതിനു പിന്നിൽ ആരുടെയെങ്കിലും കൈകളുണ്ടായിരുന്നുരിക്കണം. സംഭവം കഴിഞു മറ്റു നടപടികളിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ തന്നെ ചിലയിടങ്ങളിൽ നിന്നൊക്കെ ആശരിരികൾ മുഴങ്ങിയത് ഒരു പക്ഷേ ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ..? അത് മറ്റൊന്നുമല്ല. അതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്..അവരൊക്കെ അതിഥികളാണ്…അവർക്കെതിരെ നടപടി എടുക്കരുത് എന്നൊരു ചൂണ്ടാണിയുമായി… .ഇതിനു പിറകെ വരാൻ ഇനി വേറൊരു കൂട്ടരുണ്ടാകും… മനുഷ്യാവകാശവും പറഞ്ഞു വരുന്നവർ.

ഇവരൊക്കെ അതിഥികളാകുന്നതെങ്ങനെ.സാധാരണ ഗതിയിൽ അതിഥികൾ സ്ഥിരമായി അങ്ങ് നിൽക്കില്ലല്ലോ. എങ്ങനെയായാലും ഇങ്ങനേ തമ്പടിച്ച് കിടക്കുന്ന ഇവരെക്കുറിച്ചുള്ള എന്തെങ്കിലും കൃത്യമായ വിവരം ഭരണാധികാരികൾക്ക് മുന്നിലുണ്ടോ ?കോവിഡ് കാലത്ത് എന്തൊക്കെയാണ് അതിഥികളെ പ്രീണിപ്പിക്കാനായി സർക്കാർ ചെയ്തു കൊടുത്തത് .പാൽ കൊടുത്ത കൈക്കു തന്നെ ഒടുവിൽ അവർ തിരിഞ്ഞു കൊത്തി. അതല്ലേ ശരി..!!

മലയാളീടെ മേലനങ്ങാനുള്ള മടി ,വെള്ളക്കോളർ മനോഭാവം,വിദേശത്ത് നിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് ,,പിന്നെയോ.. മദ്യവും ,ലഹരി മരുന്നും സുലഭവും..ഇതൊക്കെ കണ്ടാൽ വായിൽ വെള്ളമൂറാത്ത ആരെങ്കിലുമുണ്ടാകുമോ … ഇതിലേക്ക് കണ്ണും നട്ടിരുന്നവരും, കൂടെ പ്രതിലോമ ശക്തികളും ഈ അസുലഭ അവസരം മുതലെടുത്തതാണു ഇന്ന് ഈ കാണുന്ന അന്യ സംസ്ഥാന തൊഴിലാളി പ്രശ്നങ്ങളിൽ ഉയർന്നു നിൽക്കുന്നത്.ഇക്കൂട്ടത്തിൽ ജോലിക്കു വന്നവരുണ്ടാകാം, ഒളിച്ചു കഴിയാൻ വന്ന ക്രിമിനലുകളുണ്ടാകാം, തീവ്രവാദികളായ റോഹിൻഗ്യൻ മുസ്‌ലിം ഭീകരരുണ്ടാകാം,അതുപോലെ പാകിസ്ഥാൻ തീവ്രവാദികളുമുണ്ടാകാം.

ഇപ്രകാരം വരുന്ന ഏതാണ്ട് 25 ലക്ഷത്തിലേറെ അന്യ സംസ്ഥാനക്കാർ ഇവിടെ കഴിയുന്നുണ്ട് . ഇവിടെ നടക്കുന്ന പല സംഭവങ്ങളിലും ഇവർ എത്തിപ്പെടുന്നതായും ഇന്റലിജൻസ് വിവരമുണ്ട്. കേന്ദ്ര ഇന്റലിജിൻസ് തന്നെ പല തവണ ഇത്തരം മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാരിന് നൽകിയിരുന്നെങ്കിലും അതിനു ഫലപ്രദമായ നടപടികൾ ഉണ്ടായിക്കണ്ടില്ല. അതിനാൽ തന്നെ കേരളം ഒരു നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു വെന്നതിനുള്ള തെളിവല്ലേ കിഴക്കമ്പലത് നാമിന്നലെ കണ്ടത്.അതിനാൽ തന്നെ അനിവാര്യമായ ,അതിശക്തമായ നടപടികളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.