കൊറോണ കുറഞ്ഞെങ്കിലെന്തു നാടെങ്ങും അമിത ലാഭം ലക്ഷ്യമിട്ടു കച്ചവടസമൂഹം വീണ്ടും പകൽക്കൊള്ളയിലേയ്ക്ക് ;എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് എടുത്തെറിഞ്ഞ പോലെ:
ഹോട്ടൽ മേഖലയിൽ നടക്കുന്നത് വിഷ പദാർത്ഥങ്ങളുടെ കച്ചവടമോ..?
കൊറോണയെന്ന മഹാമാരി കേരളത്തിൽനിന്നൊഴിഞ്ഞു പോയി തുടങ്ങിയെങ്കിലും ഇപ്പോൾ കേരളക്കരയെ പല വിധത്തിലും വിഴുങ്ങുന്നത് ഇവിടത്തെ പല വിധത്തിലുള്ള കച്ചവസമൂഹവും സർക്കാർ മെഷീനറിയുൾപ്പെടുന്ന ചില സ്ഥാപനങ്ങളുമാണെന്നു പൊതു സമൂഹം പറയുന്നു.
ഉദാഹരണത്തിന് ഹോട്ടൽ മേഘലയെടുത്താൽ ഭക്ഷ്യ വിഷ ബാധ മൂലമുള്ള ഒരു പെൺകുട്ടിയുടെ ദാരുണ മരണമാണ് ഭക്ഷ്യ വകുപ്പ് താൽക്കാലമായെങ്കിലും ഓണങ്ങാൻ തീരുമാനമെടുത്തത്. അതേതായാലും നല്ല കാര്യം തന്നെ. കറുത്ത ചായം പൂശിയ തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ ആശുപത്രി കാന്റീനുകൾ വരെയുള്ളയിൽ നിന്ന് കണക്കില്ലാത്ത അഴുകിയതും,ദിവസങ്ങളോളം പുഴുവെറിച്ചതുമായ ചോറ്,ബിരിയാണി, കുഴിമന്തി, ഇറച്ചി ,പലവിധ പലഹാരങ്ങൾ, പഴകിയ എണ്ണ എന്നിങ്ങനെ നിരവധി ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതൊക്കെയാണ് നമ്പർ ഒൺ കേരളത്തിലെ ഞാനും നിങ്ങളുമടങ്ങുന്ന മലയാളി കണ്ണും പൂട്ടി വിഴുങ്ങിക്കൊണ്ടിരുന്നത് .ഇതൊന്നും അല്ലെങ്കിൽ ഇതുപോലുള്ള അനുഭവങ്ങളൊന്നും മലയാളിക്കുണ്ടായാലും അവരത് വിശ്വസിക്കില്ല. അങ്ങനെ ആയിപ്പോയി ഇവിടത്തെ സംവിധാനങ്ങളും, രീതികളും.
ഹോട്ടലുകളും മറ്റും പൂട്ടിച്ചു എന്നുള്ള വാർത്തകൾ അടിച്ചു വരും, സ്ഥാപനത്തിന്റെ പേര് കാണില്ല.ഭക്ഷ്യ വകുപ്പ് ഒരു ഫൈനടിക്കും അത്ര തന്നെ. തീർന്നു ..എല്ലാ നടപടിക്രമങ്ങളും.പല ഭഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടൽ ഉടമകൾക്ക് അനുകൂലം നിന്നിരുന്ന കാഴ്ചയാണിവിടെ കണ്ടിട്ടുള്ളത്.അളവ് തൂക്കങ്ങളൊന്നും പാലിക്കാതെ അമിത വില ഈടാക്കിയിരുന്ന ഇപ്പോഴും അതേപോലെ പ്രവർത്തിക്കുന്ന എത്രയോ അധികം സ്ഥാപനങ്ങൾ നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്. ഇവരെയൊക്കെ നിലക്ക് നിർത്തണമെങ്കിൽ ജനസമൂഹത്തിന്റെ കണ്ണ് കൂടി തുറക്കണം. ഭക്ഷണം കൊള്ളില്ല എന്നു പറയാനുള്ള ആർജ്ജവം നമുക്കുണ്ടാവണം .എന്ത് കൊടുത്താലും വാങ്ങിക്കൊണ്ടു പോയി നക്കും… എന്ന ചെറുതും വലുതുമായ ഭക്ഷ്യ വിൽപ്പന ശാലകളുടെ ധാർഷ്ട്യത്തെയാണ് നാം തച്ചുടക്കേണ്ടത് ….
തുടരും ..ആട്ടോമൊബൈൽ മേഖലയിലെ തട്ടിപ്പും ,വെട്ടിപ്പും,പകൽക്കൊള്ളയും.
by chief editor ..പ്രധാന വാർത്തകളോ സംഭവങ്ങളോ ഉണ്ടെങ്കിൽ വിളിച്ചറിയിക്കാം.9037259950