കേരളം രാഷ്ട്രീയം നിർണ്ണായകമായ വഴിത്തിരിവിലെന്നു വിലയിരുത്തൽ:

കേരളം രാഷ്ട്രീയം നിർണ്ണായകമായ വഴിത്തിരിവിലെന്നു വിലയിരുത്തൽ:

കേരളം രാഷ്ട്രീയം നിർണ്ണായകമായ വഴിത്തിരിവിലെന്നു വിലയിരുത്തൽ:

She emotionaly says.”please kill me and end the story now.”Their is threat to my life ..Whatever  I know ,every thing will be told to the court and to medias.

കേരളത്തിലെ സ്വർണ്ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പൊട്ടിച്ച ബോംബ് കേരളത്തെ ആകെ പിടിച്ച് കുലുക്കപ്പെട്ടിരിക്കുന്നു. ഭരണം തന്നെ കൈവിട്ട അവസ്ഥയിലാണിപ്പോൾ എന്ന സംസാരം രാഷ്ട്രീയാന്തരീക്ഷത്തിൽ ചൂടുപിടിച്ചിരിക്കുന്നു. സ്വര്ണക്കടത്തിൽ പുകമറ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങളും വൃഥാവിലായിക്കൊണ്ടിരിക്കുന്നു.

പിസി ജോർജിന്റെ അനാവശ്യ അറസ്റ്റും, ജയിലിലടക്കലും,സജിചെറിയാന്റെ രാജിയിലെത്തിച്ച സംഭവ പരമ്പരകൾ, HRDS എന്ന സംഘടനാ സെക്രട്ടറിയുടെ അറസ്റ്റ് ,ഇൻഡിഗോ വിഷയം ,ശബരീനാഥിന്റെ അറസ്റ്റ് നാടകവും, ഇപ്പോൾ എത്തി നിൽക്കുന്ന EP ജയരാജൻ കേസ് വരെയുള്ളതെല്ലാം സ്വർണ്ണ കടത്തു വിഷയം ചർച്ചയാകാതിരിക്കാൻ വേണ്ടിയുള്ള അടവുകളിൽ പെട്ടതായിരുന്നെങ്കിൽ കൂടി എല്ലാം ചീറ്റി പ്പോയി എന്ന് മാത്രം.

സ്വപ്ന സുരേഷിനെ വേണമെങ്കിൽ ഒരു “One Man Army Fight ” ആണ് നടത്തുന്നതെന്ന് പറയാം. എന്തെങ്കിലും ആനുകൂല്യത്തിനോ ,കേസൊഴിവാക്കാനോ അവർ ആവശ്യപ്പെടുന്നില്ല. അവരെക്കാൾ കുറ്റം ചെയ്തവർ കനത്ത ശമ്പളവും വാങ്ങി സുഖ ലോലുപതയിൽ വാഴുമ്പോൾ സ്വപ്ന സുരേഷിനെ ജീവിക്കാനനുവദിക്കാതെയും ജോലികൊടുത്ത് സഹായിച്ചവരെ വരെ ഉപദ്രവിക്കുന്ന സമീപനമാണുണ്ടായതെന്നു വിവിധ റിപ്പോർട്ടുകളിലൂടെ നാം കണ്ടതാണ്. ഇവിടെ എല്ലാ പഴുതുകളും അടക്കാൻ കഴിവുള്ള സർക്കാരാണ് മറുവശത്ത് . സ്വർണ്ണ കടത്തിലൂടെ രാജ്യത്തിനെതിരായി പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള പരമമായ ശ്രമം നടത്തുന്ന ഒരു സ്ത്രീ കൂടിയായ സ്വപ്ന സുരേഷിന്റെ ശ്രമങ്ങൾക്ക് പൊതുസമൂഹവും മാധ്യമങ്ങളും കരുത്ത് പകരേണ്ടത് അനിവാര്യമാണ് ..

പ്രത്യേകിച്ച് ഈ കേസിന്റെ സത്യ സന്ധമായ അന്വേഷണ പരിസമാപ്തിക്കായി ഈ കേസ് കേരളത്തിൽ നിന്ന് മാറ്റി ബാംഗ്ളൂരിലേക്ക് ആക്കാനുള്ള സാധ്യതയും നിലനിൽക്കുമ്പോൾ അതിന്റെ പിന്നാമ്പുറങ്ങൾ കൂടി പൊതു സമൂഹം മനസിലാക്കിയിരിക്കണം.