അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബർ 15 മുതൽ 30 വരെ തിരുവനന്തപുരത്തും, കൊല്ലത്തും, ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 01 മുതൽ:

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബർ 15 മുതൽ 30 വരെ തിരുവനന്തപുരത്തും, കൊല്ലത്തും, ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 01 മുതൽ:

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബർ 15 മുതൽ 30 വരെ തിരുവനന്തപുരത്തും, കൊല്ലത്തും, ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 01 മുതൽ:

Agnipath Recruitment Rally; November 15 to 30 Thiruvananthapuram, Kollam, online registration from August 01

തിരുവനതപുരം: കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15ന് ആരംഭിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിലായിരിക്കും 2022 നവംബർ 30 വരെ റാലി നടക്കുക. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുക.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താംതരം പാസ്, അഗ്നിവീർ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.courtesy..tatwamayi