ഗോദ്ര കൂട്ടക്കൊലയെക്കുറിച്ച് പറയാതുള്ള ബി ബി സി യുടെ ഇന്ത്യ വിരുദ്ധ ഡോക്കുമെന്ററി ..ലക്ഷ്യമെന്ത് ?
അവലോകനം : Subhash Kurup,Rtd: Indian Navy, Electronic Engr, Journalist, and Chief editor.. Kaladwani news ,kaladwani magazine.and and youtube: Kaladwani News
PFI തീവ്ര വാദികളെ അറസ്റ്റ് ചെയ്തതിനെതിരെ തൊട്ടടുത്ത ദിവസം കേരളത്തിൽ സർക്കാർ ഒത്താശയോടെ നടത്തിയ അക്ക്രമ ഹർത്താലിനെതിരെ ആരെങ്കിലും ഡോക്യുമെന്ററി എടുത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ടോ …ഉണ്ടോ…ഉണ്ടോ… ഉണ്ടാകാനിടയില്ല. എന്നിട്ടാണ് ഇവിടെ കൂട്ടുനിന്നവർ ഗുജറാത്ത് കലാപ വീഡിയോയുമായി വീട് വീടാന്തരം നടക്കുന്നത്.സ്വന്തം പല്ലിൽ കുത്തി മണപ്പിക്കണോ?
എക്കാലവും ഒരു ഇന്ത്യ വിരുദ്ധ ചാനലായി നിലകൊണ്ടു വരുന്ന ബിബിസി യുടെ “ഇന്ത്യ: ദി മോദി ക്വസ്റ്റീൻ”എന്ന ഡോക്കുമെന്ററിയിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. രാജ്യത്തെ ദേശസ്നേഹികളായ ജനങ്ങൾക്കെല്ലാം ആരും പറഞ്ഞു കൊടുക്കാതെ തന്നെ ഇതിനുള്ള ഉത്തരം വ്യക്തമാണ് എങ്കിലും ചില ദേശവിരുദ്ധരുടെയും ദേശവിരുദ്ധ പാർട്ടികളുടെയും അതുപോലെ മതമാണ് വലുതെന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ട് ചിലരുടെയെങ്കിലും താളത്തിനു തുള്ളാൻ നിൽക്കുന്നവരുടെ അറിവിലേക്കായി ചില വസ്തുതകൾ പറയാതിരിക്കാൻ വയ്യ. മുട്ടനാടുകളെ തമ്മിലിടിപ്പിച്ചു ചോര കുടിക്കാനുള്ള അഥവാ മറ്റാർക്കോ നേട്ടം കൊയ്യാനുള്ള ഒരു പ്രയോഗമാണ് ബിബിസി ഈ ഡോക്കുമെന്ററിയിലൂടെ നടത്തിയിരിക്കുന്നത്. അതിലേയ്ക്ക് ഇവിടത്തെ കമ്മൂണിസ്റ്റുകളും കോൺഗ്രസുമൊക്കെ ഈയാംപാറ്റകളെപ്പോലെ പറന്നെത്തിയിട്ടുമുണ്ട്.
ലോകത്ത് ഇന്ത്യയുടെ പ്രസക്തി മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുന്നു. ലോക നേതാവായി മോദി എല്ലാ രംഗത്തും അംഗീകരിക്കപ്പെടുന്നു. സർവ മേഖലകളിലും മോദിയിലൂടെ ഇന്ത്യ കുതിക്കുന്നു. ലോകത്തെ 60 % വരുന്ന ലോക രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് (ജി 20 ) ഇന്ത്യൻ പ്രധാനമന്ത്രിയെത്തിയിരിക്കുന്നു.മുൻ ഭരണ കാലയളവിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആരും വില കൽപ്പിക്കാതിരുന്നിടത്ത് ഇപ്പോൾ മോദിയെന്ന ഇന്ത്യൻ പ്രധാന മന്ത്രിയുടെ വാക്കുകൾക്കായി ലോകം കാത്തു നിൽക്കുന്നത് എന്തുകൊണ്ടാണ്. സത്യത്തിലും ധര്മത്തിലും കർമ്മം അഥവാ പ്രവൃത്തിയിലും അടിയുറച്ചു വിശ്വസിക്കുന്ന, ഇന്ത്യയിലെ ജനങ്ങളുടെയും ,ലോകജനതയുടെയും നന്മക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ഒരു നേതാവാണ് മോദിയെന്നത് ഇന്ത്യയെ നേരെ നോക്കിക്കാണുന്നവർക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകുന്നതാണ്. പൂർണ്ണ ചന്ദ്രനെ നോക്കി ശ്വാനന്മാർ ഓരിയിടുന്നത് പോലെയാണിവിടെയും ..മോദി ഉദിച്ചുയർന്നു ലോകനേതാവ് എന്ന സ്ഥാനമലങ്കരിക്കുമ്പോൾ അതിൽ അഭിമാനിക്കേണ്ടതാണ് ഓരോ ഭാരതീയനും. എന്നാൽ അതിനു പകരം അദ്ദേഹത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കാനും ഇല്ലാത്ത സംഭവങ്ങൾ മെനഞ്ഞുണ്ടാക്കി മോദിയെ രാഷ്ട്രീയമായി തോൽപ്പിക്കാമെന്നുള്ള അമിതാവേശവും ചിലരുടെ കണക്കുകൂട്ടലുകളും ആണ് ഇപ്പോൾ ഇവിടെ പകൽ പോലെ തെളിഞ്ഞു കാണുന്നത്.
ഡോക്കുമെന്ററിയിൽ കലാപം ചൂണ്ടിക്കാട്ടുമ്പോൾ കലാപകാരണം വെളിപ്പെടുത്തുന്നില്ല. കലാപ കാരണം; ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിന്ന് (അതായത് മുസ്ലീങ്ങൾക്ക് മെക്കയെന്നത് പോലെ), രാമ ജന്മഭൂമിയിൽ നിന്ന് കർസേവ കഴിഞ്ഞു തീവണ്ടിയിൽ മടങ്ങി വന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന തീർത്ഥാടക സംഘത്തെ രണ്ടായിരത്തോളം വരുന്ന മുസ്ലിം മതമൗലിക വാദികൾ ഗോദ്ര റെയിൽ വെ സ്റ്റേഷനിൽ ട്രെയിൻ നിര്ത്തിച്ചു ആക്രമിക്കുകയും അതിലുള്ള എല്ലാവരെയും പെട്രോളൊഴിച്ചു ജീവനോടെ കത്തിക്കാനുള്ള ശ്രമമാണ് നടന്നതെങ്കിലും എസ് 6 എന്ന കോച്ചിലുള്ളവരാണ് അന്ന് ഈ അത്യാഹിതത്തിനിരയായത്. മരിച്ചവരെല്ലാം ഹിന്ദുക്കളാണ്.വെന്തു മരിച്ച 59പേരിൽ 40 പേര് സ്ത്രീകളും കുട്ടികളുമായിരുന്നു.മുസ്ലിം മത തീവ്രവാദികൾ നടത്തിയ ഗോദ്ര കൂട്ടക്കൊലയാണ് എല്ലാത്തിനും തുടക്കമായത്.ഇവിടെ ഗോദ്ര കൂട്ടക്കൊലയിൽ ജീവനോടെ കത്തിക്കപ്പെട്ടവർ എന്ത് തെറ്റാണ് ചെയ്തത്.മോദിയും അതുവരെ തെറ്റൊന്നും ചെയ്തിരുന്നില്ല .എന്നിട്ട് ഇതിനെ കുറിച്ച് ബിബിസി എന്തെങ്കിലും ഡോക്കുമെന്ററി ഇറക്കിയിട്ടുണ്ടോ..? ഉണ്ടോ..! ഉണ്ടോ..!! ഉണ്ടോന്ന് ..? ഉത്തരമില്ല അല്ലെ. കാണില്ല കാരണം M L A പോലുമില്ലാതിരുന്നഅദ്ദേഹം മുഖ്യ മന്ത്രിയായിട്ടു കുറച്ചു നാളുകളെ ആയിരുന്നുള്ളു.(ഗോദ്ര സംഭവം നടന്നത് ഫെബ്രുവരി 27 , 2002 ലായിരുന്നു.)
1984 ൽ നടന്ന സിഖ് കൂട്ടക്കൊലയുടെ കാര്യമെടുക്കാം.ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് കോൺഗ്രസ്സുകാർ സിഖുകാരെ തിരഞ്ഞു പിടിച്ച് കൂട്ടക്കൊല നടത്തിയപ്പോൾ…ഇങ്ങു കേരളത്തിൽ വരെ …അതിനെ പറ്റി ഏതെങ്കിലും വീഡിയോ ഇറക്കി ഇതുപോലെ കാണിച്ചിട്ടുണ്ടോ ? ഉണ്ടോ..! ഉണ്ടോ…!! ഉണ്ടോ…? കാണില്ല.എന്നാൽ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജ്ജീവ് ഗാന്ധി പറഞ്ഞതു കൂടി കൂട്ടി വായിക്കുക. ചില വൻ മരങ്ങൾ വീഴുമ്പോൾ ചില ചെറുചില്ലകളൊക്കെ ഒടിയുമെന്നായിരുന്നു. അപ്പോൾ ഈ കൂട്ടക്കൊല എങ്ങനെയുണ്ടായി എന്ന് പറയാതെ പറയുമ്പോഴും ബിബിസി യ്ക്ക് അനക്കമുണ്ടായില്ല. ഇവിടത്തെ രാഷ്ട്രീയ കോമരങ്ങൾക്കും ഒരനക്കവുമുണ്ടായില്ല .
മാപ്പിള ലഹളയും, രണ്ടു മാറാട് കലാപവും നടന്ന കേരളത്തിലെ കൊലപാതക രംഗങ്ങളൊന്നും ബി ബി സി യുടെ കണ്ണിൽ പെട്ടില്ലേ .അതിനെ കുറിച്ചുള്ള ഏതെങ്കിലും ഡോക്യൂമെന്ടറി ഗുജറാത്ത് കലാപത്തിലേത് പോലെ ബി ബി സി ഉണ്ടാക്കിയിട്ടുണ്ടോ? ഉണ്ടോ! ഉണ്ടോ..!!ഉണ്ടാവില്ല..? കാരണം അവിടൊന്നും മോദി ഭരണാധികാരി ആയിരുന്നില്ല എന്നതല്ല കാര്യം … മോദി ഗുജറാത്തും കടന്നു ഇന്ത്യയുടെ പ്രധാന മന്ത്രിയായി രണ്ടാം വട്ടവും തുടരുന്നു. ലോകത്തിലെ പ്രധാന സ്ഥാനമാനങ്ങളും സ്നേഹാദരവും,ലോകത്തിന്റെ വിശ്വാസവുമെല്ലാം ഒരു വ്യക്തിയിലേക്ക് ഒഴുകുന്ന കാഴ്ച… സൂര്യനസ്തമിക്കാത്ത രാജ്യത്തെ, പ്രത്യേകിച്ചും ഇന്ത്യ വിരുദ്ധത കൈമുതലാക്കിയ ബിബിസി യും അവർക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്നവരും എങ്ങനെ കണ്ടു നിൽക്കും അല്ലെങ്കിൽ സഹിക്കും …
ബി ബി സി ഡോക്യുമെന്ററിയെ വെറും ഓലപ്പാമ്പായി മാത്രം കണ്ടാൽ മതി. കോൺഗ്രസ്സിന് കേന്ദ്രഭരണം കിട്ടിയാൽ ജമ്മു കശ്മീരിൽ തീവ്രവാദം തിരികെ കൊണ്ടുവന്നു താലത്തിൽ വച്ച് നീട്ടുമെന്നു പറയുന്ന എക്കാലത്തെയും പ്രധാനമന്ത്രി എന്ന് പറയപ്പെടുന്ന രാഹുലും.,കേരളത്തിലാകട്ടെ ജനങ്ങൾ മടുത്ത എൽ ഡി എഫ് ഭരണത്തെ കുതന്ത്രങ്ങളിലൂടെയായാലും ഒരു തവണ കൂടി ഭരണസാധ്യതക്കുള്ള പിടിവള്ളിയായാണ് ഡോക്കുമെന്ററിയെ നെഞ്ചോട് ചേർക്കുന്നത്.രാജ്യ വിരുദ്ധതക്കെതിരെ മൗനം ഭുജിക്കുന്ന കേരളസർക്കാറാകട്ടെ മോദി വിരുദ്ധതക്ക് ആക്കം കൂട്ടി മുസ്ലിം വോട്ടുകളും ന്യൂന പക്ഷ വോട്ടുകളും കിട്ടാനുള്ള ശ്രമത്തിൽ… ധൃത രാഷ്ട്രാലിംഗനത്തിൽ പെട്ട അവസ്ഥയിലാണിപ്പോൾ കോൺഗ്രസ്സ്. അന്തിമമായ സമ്പൂർണ്ണ ഗുണം ബിജെപി ക്കാണെന്നതിൽ സംശയമില്ല.ഇടതു ലിബറൽ ഇസ്ലാമിസ്റ്റ് മാധ്യമങ്ങൾ എത്ര കള്ളം പ്രചരിപ്പിച്ചാലും കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ കാര്യവിവരമറിയുന്നവരാണ്. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പ് ഫലം അതിനൊരുദാഹരണം മാത്രം.രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടായി നിന്നപ്പോഴും കേരളം പിറകോട്ടടിച്ചതിന്റെ തിക്ത ഫലമാണ് ഇന്നത്തെ കേരളം. news desk kaladwani news..